കുട്ടിയുടെ ‘കുസൃതി’, അപകടത്തിൽപെട്ടത് ബൈക്ക് യാത്രികൻ; എല്ലാം കണ്ട് ചിരിച്ച് കാറിന്റെ മുൻ സീറ്റിലിരുന്ന സ്ത്രീ

Spread the love

ന്യൂഡൽഹി ∙ കാറിൽ സഞ്ചരിച്ച കുട്ടി വെള്ളം നിറച്ച ബലൂണുകൾ ബൈക്ക് യാത്രക്കാർക്കു നേർക്കെറിഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും വാഹന ഉടമയ്ക്കെതിരെ പിഴ ചുമത്തിയിട്ടുണ്ട്. ഭാൽസ്വ മേൽപാലത്തിൽ മാർച്ച് 27നായിരുന്നു സംഭവം. ‌

 

കാറിന്റെ പിൻസീറ്റിൽ ഇരുന്ന കുട്ടി എറിഞ്ഞ വാട്ടർ ബലൂൺ ദേഹത്തേക്കു വീണതോടെ ബൈക്ക് യാത്രികൻ ബാലൻസ് തെറ്റി മേൽപാലത്തിന്റെ ചുമരിൽ ഇടിക്കുന്നതും താഴേക്കു വീഴാതെ കഷ്ടിച്ച് രക്ഷപ്പെടുന്നതുമായ വിഡിയോ പ്രചരിച്ചിരുന്നു. അതെല്ലാം കണ്ടു കാറിന്റെ മുൻ സീറ്റിലിരുന്ന സ്ത്രീ ചിരിക്കുന്നതും വിഡിയോയിലുണ്ട്.

  • Related Posts

    എൽപിജി കള്ളക്കടത്ത്; പിടിച്ചെടുത്തത് 1.26 കോടിയുടെ വസ്തുക്കൾ, സംഘം പിടിയിൽ

    Spread the love

    Spread the loveമുംബൈ∙ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ അന്തർസ്സംസ്ഥാന എൽപിജി കള്ളക്കടത്ത് സംഘം പിടിയിൽ. ഗ്യാസ് ടാങ്കറുകളിൽനിന്ന് പാചകവാതകം മോഷ്ടിച്ച് കടത്തുന്ന സംഘമാണ് പിടിയിലായത്. ഇവരിൽനിന്ന് 1.26 കോടി രൂപയുടെ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.   രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര…

    ഫെബ്രുവരിയിൽ വിവാഹം; പിന്നാലെ സ്ത്രീധനപീഡനം: സോഫ്റ്റ്‌വെയർ എൻജിനിയർ ജീവനൊടുക്കി

    Spread the love

    Spread the loveഹൈദരാബാദ്∙ സ്ത്രീധനം കൂടുതൽ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിയായ ഇഷിത യാദവ് (26) ആണ് മരിച്ചത്. ഹൈദരാബാദിലെ മിയാപുർ മേഖലയിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ വച്ചാണ് ഇഷിത ജീവനൊടുക്കിയത്. ഇതുമായി…

    Leave a Reply

    Your email address will not be published. Required fields are marked *