വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി ഐടി ഭീമൻ; 12000 ഇന്ത്യക്കാരുടെ പണിയും തെറിച്ചു

Spread the love

കൊച്ചി∙ രാജ്യാന്തര ഐടി ഭീമനായ ഓറക്കിൾ 30,000 ടെക്കികളെ പിരിച്ചുവിടുന്നു. ഓറക്കിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജീവനക്കാരെ കുറയ്ക്കലാണിത്. പുന:സംഘടന എന്നാണ് ഓറക്കിൾ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ ഓഫിസുകളിലും 12,000 പേരെ കുറച്ചിട്ടുണ്ട്.

 

ലോകമാകെ ഓറക്കിളിന് 1.6 ലക്ഷത്തിലേറെ ജീവനക്കാരുണ്ട്. അതിൽ നിന്ന് 18%–19% പേരെയാണ് ഒഴിവാക്കുന്നത്. മാർച്ച് 31ന് രാവിലെ 6 മണിക്ക് നൂറുകണക്കിന് ജീവനക്കാർക്ക് ഇമെയിൽ ലഭിക്കുകയായിരുന്നു. ഓറക്കിളിന്റെ ഹൈദരാബാദ്, ബെംഗളൂരു ഓഫിസുകളിലാണ് ഏറ്റവും കൂടുതൽ കട്ട്. യുഎസിലും മെക്സിക്കോയിലും ഫിലപ്പീൻസിലുമെല്ലാം കൂട്ട പിരിച്ചു വിടലുണ്ട്.

 

ഓറക്കിളിന്റെ ആരോഗ്യ വിഭാഗത്തിലും നെറ്റ് സ്വീറ്റിലും ക്ളൗഡിലും സോഫ്റ്റ്‌വെയർ സേവന വിഭാഗങ്ങളിലുമാണ് ഏറ്റവും ആഘാതം. കാരണം വ്യക്തമല്ലെങ്കിലും അടുത്ത നാളുകളിൽ ഓറക്കിൾ സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. എഐയുടെ വരവാണ് മറ്റൊരു കാരണം. സമീപ ഭാവിയിൽ ഓറക്കിളിന്റെ മിക്ക സേവനങ്ങളും എഐ നിർവഹിക്കുമെന്ന സ്ഥിതിയിൽ ടെക്കികളെ കുറയ്ക്കുകയാണ്.

 

കമ്പനിയുടെ ഫോക്കസ് ഇപ്പോൾ എഐയിലാണ്. വരുമാനത്തിൽ നിന്ന് 1000 കോടി ഡോളർ വരെ (90,000 കോടി രൂപ) എഐ ഡേറ്റ സെന്ററുകൾ സ്ഥാപിക്കാനും എൻവിഡിയയുടെ ഏറ്റവും മുന്തിയ സെമികണ്ടക്ടർ ചിപ്പുകൾ വാങ്ങാനും മാറ്റി വയ്ക്കുകയാണ്. എഐ വരുമ്പോൾ നിലവിലെ നിരവധി തസ്തികകൾ ആവശ്യമില്ലാതാകും എന്ന കണക്കുകൂട്ടലും പിരിച്ചുവിടലിനു പിന്നിലുണ്ട്. ഓറക്കിൾ ഇതുവരെ ഔദ്യോഗികമായി ഇതെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

  • Related Posts

    സ്കൂട്ടർ വെള്ളക്കെട്ടിൽ മറിച്ചിട്ട് ഭാര്യയേയും മക്കളേയും കൊന്നു; പ്രതി 13 വർഷങ്ങൾക്കുശേഷം പിടിയിൽ

    Spread the love

    Spread the loveഅരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം…

    പഴകിയ നോട്ട് നൽകിയ യാത്രക്കാരനെ കെഎസ്ആർടിസി ബസ് ജീവനക്കാർ മർദിച്ചെന്ന് പരാതി

    Spread the love

    Spread the loveകൂത്താട്ടുകുളം∙ പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനു ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. കോട്ടയത്തേക്കു പോകുമ്പോൾ കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് ഇന്നലെ രാവിലെ 11നു ബസ് നിർത്തിയിട്ട് യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും…

    Leave a Reply

    Your email address will not be published. Required fields are marked *