എല്ലാം ‘കോംപ്രമൈസാക്കി’: ഭാര്യയോട് ക്ഷമാപണം നടത്തി ഗണേഷ്; പരാതിയില്ലെന്ന് ബിന്ദു

Spread the love

തിരുവനന്തപുരം ∙ വാളകത്തെ തറവാട്ടിൽനിന്നും തിരുവനന്തപുരത്തേക്ക് മന്ത്രി കെ.ബി. ഗണേഷ് കുമാർ യാത്രതിരിച്ചത് പ്രശ്നങ്ങളെല്ലാം അവസാനിപ്പിച്ച ശേഷമെന്ന് സൂചന. ഇന്നലെ രാത്രി ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി. ഗണേഷിന്റെ ഭാഗത്തുനിന്നുണ്ടായ അനുനയ നീക്കം ഭാര്യ അംഗീകരിച്ചതായും പൊലീസിൽ പരാതി നൽകേണ്ട എന്നു തീരുമാനിച്ചെന്നുമാണ് ലഭിക്കുന്ന വിവരം.

 

അതേസമയം മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിക്കാനും ഗണേഷ് ശ്രമിച്ചേക്കും. നേരത്തെ പരാതി കിട്ടിയാൽ കേസ് എടുക്കേണ്ടി വരുമെന്ന ഡിജിപി മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. മന്ത്രിക്കെതിരെ ഫോട്ടോയടക്കമുള്ള തെളിവുകൾ കൈവശമുണ്ടെന്ന് ഭാര്യ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു ഇത്. തനിക്കു നേരെ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫുകളുടെ ഭാഗത്തുനിന്നും കൈയേറ്റമുണ്ടായതായി ബിന്ദു ആരോപിച്ചിരുന്നു.

 

വിവാദമുണ്ടായപ്പോൾ തന്നെ കുടുംബ പ്രശ്നമാണെന്ന നിലപാടാണ് മന്ത്രി ഗണേഷ് കുമാർ സ്വീകരിച്ചത്. തുടർന്ന് മന്ത്രി പദം നഷ്ടമാകുമെന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് ഭാര്യയെ അനുനയിപ്പിച്ച് ഗണേഷ് കുമാർ‍ ഒപ്പം നിർത്തിയത്.

  • Related Posts

    മാനന്തവാടിയിൽ ജനകീയ പങ്കാളിത്തത്തോടെ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കും: മാനന്തവാടി നഗരസഭ

    Spread the love

    Spread the loveമാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്ത പ്രധാന ഇടങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ പുതിയ ഷെൽട്ടറുകൾ നിർമ്മിക്കാൻ നടപടി തുടങ്ങി. യാത്രക്കാരുടെ ദീർഘനാളത്തെ ദുരിതത്തിന് പരിഹാരം കാണുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ ചെലവ് കുറഞ്ഞതും എന്നാൽ ആധുനികവുമായ രീതിയിലാണ്…

    പാൽകറക്കാൻ നിൽക്കുമ്പോൾ മുളകുപൊടിയെറിഞ്ഞു; വെട്ടി പരുക്കേൽപിച്ച ശേഷം സ്വർണ കവർച്ച

    Spread the love

    Spread the love  ചിറയിൻകീഴ് ∙കടയ്ക്കാവൂരി‍ൽ വീട്ടമ്മയ്ക്കു നേരെ മുളകുപൊടിയെറിഞ്ഞ് കഴുത്തിൽ വെട്ടുകത്തി വച്ച് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നു. ഇക്കഴിഞ്ഞ ദിവസം പുലർച്ചെ 4ന് വീടിനോടു ചേർന്നുള്ള പശുഫാമിൽ പാൽകറക്കാനായി നിൽക്കുമ്പോഴാണു ആലംകോടിനു സമീപം തൊപ്പിച്ചന്ത ആലുംമൂട്ടിൽ വീട്ടിൽ വിനോദിന്റെ ഭാര്യ…

    Leave a Reply

    Your email address will not be published. Required fields are marked *