നഴ്‌സുമാരുടെ ന്യായമായ ആവശ്യവും രോഗികളുടെ അവകാശവും നിഷേധിക്കപ്പെട്ടു

Spread the love

 

 

ദിവസങ്ങളായി തുടരുന്ന നഴ്‌സുമാരുടെ സമരത്തിന്റെ പ്രയാസം ഇന്ന് അനുഭവിക്കുന്നത് സാധാരണക്കാരായ രോഗികളാണ്. ഐസിയുവുകളും ട്രോമ കെയർ യൂണിറ്റുകളും അടക്കമുള്ള ആരോഗ്യ സേവനങ്ങളിൽ നഴ്‌സുമാരുടെ സേവനം അനിവാര്യമായിരിക്കുമ്പോൾ, പല സ്വകാര്യ ആശുപത്രികളിലും ഗുരുതര അവസ്ഥയിലുള്ള രോഗികൾ പോലും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യമാണുള്ളത്.

 

നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണേണ്ടതായിരുന്നു. എന്നാൽ ആരോഗ്യ മേഖലയിലെ ഈ ഗുരുതര സാഹചര്യം തുടരുമ്പോഴും, രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്താനുള്ള ശക്തമായ ഇടപെടൽ സർക്കാർ നടത്താത്തത് ആശങ്കാജനകമാണ്.

 

രോഗികളുടെ അവകാശവും നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങളും ഒരുപോലെ സംരക്ഷിക്കുന്ന തരത്തിൽ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺദേവ്.

  • Related Posts

    സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. 2026 – 27 അധ്യയന വര്‍ഷത്തെ സ്ഥലംമാറ്റമാണ് തടഞ്ഞത്. സെന്‍സസ് ചുമതലകള്‍ക്കയാണ് നടപടി എന്നാണ് വിശദീകരണം. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതോടെ…

    മാനന്തവാടിയിൽ ജനകീയ പങ്കാളിത്തത്തോടെ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കും: മാനന്തവാടി നഗരസഭ

    Spread the love

    Spread the loveമാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്ത പ്രധാന ഇടങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ പുതിയ ഷെൽട്ടറുകൾ നിർമ്മിക്കാൻ നടപടി തുടങ്ങി. യാത്രക്കാരുടെ ദീർഘനാളത്തെ ദുരിതത്തിന് പരിഹാരം കാണുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ ചെലവ് കുറഞ്ഞതും എന്നാൽ ആധുനികവുമായ രീതിയിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *