ഹൈദരാബാദ്∙ ഗര്‍ഭിണിയായ ഭാര്യയേയും രണ്ട് പെണ്‍മക്കളേയും നീന്തൽക്കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഫര്‍ഹാത് (26) മക്കളായ ഉമേറ (8), അയേഷ (6) എന്നിവരെയാണ് വാറങ്കല്‍–കമ്മം ദേശീയപാതയിലുള്ള നീന്തൽകുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവ് അസ്ഹറുദ്ദീനെ പൊലീസ് അറസ്റ്റു ചെയ്തു.
ബുധനാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. വാടകയ്ക്ക് നല്‍കാറുള്ള ഇവരുടെ തന്നെ നീന്തൽക്കുളത്തിലാണ് മൂന്നുപേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തിന്‍റെ പ്രധാന വരുമാന മാര്‍ഗം നീന്തൽക്കുളമാണ്. ബന്ധുക്കള്‍ക്കൊപ്പം ബുധനാഴ്ച്ച രാത്രി ഫര്‍ഹാതും മക്കളും മറ്റ് കുടുംബാംഗങ്ങളോടൊപ്പം കുളത്തിനടുത്തെത്തി ഏതാനും മിനിറ്റുകള്‍ക്ക് ശേഷമാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്തിയത്. മൂന്നുപേരെയും കുളത്തില്‍ നിന്നും കരയ്ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ഭാര്യയും മക്കളും കാല്‍വഴുതി കുളത്തിലേക്ക് വീണു മരിച്ചെന്നായിരുന്നു ഭര്‍ത്താവ് അസ്ഹറുദ്ദീന്‍ പൊലീസിന് മൊഴി നല്‍കിയത്. മൊഴിയിൽ സംശയമുണ്ടായതോടെ പൊലീസ് വിശദമായി അന്വേഷിച്ചു. പ്രണയിച്ചാണ് അസ്ഹറുദ്ദീനും ഫര്‍ഹാതും വിവാഹിതരായത്. ഇവര്‍ തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നു. ഇനിയൊരു പെണ്‍കുഞ്ഞ് വേണ്ടെന്നു അസ്ഹറുദ്ദീന്‍ ഫര്‍ഹാതിനോട് പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു.
മൂന്നാമത്തേതും പെണ്‍കുഞ്ഞാണെന്ന് അസ്ഹറുദ്ദീന്‍ അറിഞ്ഞപ്പോൾ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചു. ഇതിനു തയാറാകാതിരുന്നതോടെ മൂന്നുപേരെയും കുളത്തിനടുത്തെത്തിച്ച് വെള്ളത്തിലേക്ക് തള്ളിവീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നത്. അസ്ഹറുദ്ദീന്റെ മൊബൈല്‍ഫോണുും കുളത്തിനടുത്തുള്ള സിസിടിവി ക്യാമറ പരിശോധിച്ചുമാണ് തെളിവുകള്‍ കണ്ടെത്തിയത്.







