മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; ആറ് അസം സ്വദേശികൾ കസ്റ്റഡിയിൽ

Spread the love

കൊച്ചി: പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് ഇതരസംസ്ഥാനക്കാരനായ യുവാവിനെ തല്ലിക്കൊന്നു. ഇതരംസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കടന്നുകയറി മൊബൈൽഫോൺ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ അടിച്ചുകൊന്നത്. സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളികളായ ആറ് അസം സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അസം സ്വദേശികളായ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നയിടത്ത് അതിക്രമിച്ചുകയറിയ യുവാവ് മൊബൈൽഫോൺ മോഷ്ടിക്കാൻ ശ്രമിച്ചെന്നാണ് പ്രതികൾ ആരോപിക്കുന്നത്. തുടർന്ന് യുവാവിനെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ മരിച്ചിരുന്നു. അതേസമയം, കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇയാളും ഇതരസംസ്ഥാനക്കാരനാണെന്നാണ് പോലീസ് പറയുന്നത്. ഇയാളെക്കുറിച്ചുള്ള കൂടുതൽവിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.

 

 

  • Related Posts

    സ്കൂട്ടർ വെള്ളക്കെട്ടിൽ മറിച്ചിട്ട് ഭാര്യയേയും മക്കളേയും കൊന്നു; പ്രതി 13 വർഷങ്ങൾക്കുശേഷം പിടിയിൽ

    Spread the love

    Spread the loveഅരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം…

    പഴകിയ നോട്ട് നൽകിയ യാത്രക്കാരനെ കെഎസ്ആർടിസി ബസ് ജീവനക്കാർ മർദിച്ചെന്ന് പരാതി

    Spread the love

    Spread the loveകൂത്താട്ടുകുളം∙ പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനു ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. കോട്ടയത്തേക്കു പോകുമ്പോൾ കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് ഇന്നലെ രാവിലെ 11നു ബസ് നിർത്തിയിട്ട് യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും…

    Leave a Reply

    Your email address will not be published. Required fields are marked *