കന്നുകാലികളെ ആക്രമിച്ചു കൊന്ന കടുവ കൂട്ടിലായി; മൂന്നു മാസത്തിനിടെ കടുവ കൊന്നത് 22 കന്നുകാലികളെ

Spread the love

മറയൂർ∙ തോട്ടം തൊഴിലാളികൾ അധിവസിക്കുന്ന കാപ്പിസ്റ്റോർ ചട്ടംമൂന്നാർ പാമ്പൻ മല പ്രദേശത്ത് നിരന്തരം കന്നുകാലികളെ വേട്ടയാടി വന്ന കടുവ ഒടുവിൽ കൂട്ടിലായി. മാസങ്ങളായി മറയൂര്‍ പാമ്പന്‍മല മേഖലയില്‍ ഭീതി വിതച്ചിരുന്ന കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കടുവ കെണിയിലായത്. 22 കന്നുകാലികളെയാണ് കടുവ കൊന്നൊടുക്കിയത്.

 

പാമ്പന്‍മല സ്വദേശി വിനായകന്റെ പശുവിനെ കഴിഞ്ഞ ദിവസം കടുവ കൊന്നിരുന്നു. ഈ പശുവിന്റെ ബാക്കി വന്ന മാംസം ഇരയായി വെച്ചാണ് വനംവകുപ്പ് കടുവയെ കുടുക്കിയത്. കന്നുകാലികള്‍ തുടര്‍ച്ചയായി കൊല്ലപ്പെട്ടതോടെ തോട്ടം തൊഴിലാളികള്‍ വലിയ പ്രതിഷേധത്തിലായിരുന്നു. തൊഴിലാളികളുടെ ശക്തമായ ആവശ്യപ്രകാരം ഒന്നര മാസം മുന്‍പാണ് വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്. കൂട് സ്ഥാപിച്ചതിന് ശേഷവും മൂന്ന് കന്നുകാലികളെ കടുവ ആക്രമിച്ചു കൊന്നു.

 

പ്രദേശവാസികളുടെയും തൊഴിലാളികളുടെയും ഉറക്കം കെടുത്തിയ കടുവ പിടിയിലായതോടെ വലിയൊരു ആശങ്കയ്ക്കാണ് പരിഹാരമായിരിക്കുന്നത്. പിടികൂടിയ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷം സുരക്ഷിതമായ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. കടുവയെ പിടികൂടിയ ആഹ്ലാദത്തിലാണ് തോട്ടം തൊഴിലാളികൾ. കടുവ കുടുങ്ങി എന്ന് അറിഞ്ഞ് മൂന്നാർ ഓഫിസർ എസ്.ബിജുവിന്റെ നേതൃത്വത്തിൽ ആർആർടി ടീം എത്തി കടുവയെ ആവശ്യമായ ശുശ്രൂഷയ്ക്ക് വിധേയമാക്കി. പിന്നീട് ട്രാക്ടറിൽ കയറ്റയാണ് കൊണ്ടുപോയത്.

  • Related Posts

    സ്കൂട്ടർ വെള്ളക്കെട്ടിൽ മറിച്ചിട്ട് ഭാര്യയേയും മക്കളേയും കൊന്നു; പ്രതി 13 വർഷങ്ങൾക്കുശേഷം പിടിയിൽ

    Spread the love

    Spread the loveഅരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം…

    പഴകിയ നോട്ട് നൽകിയ യാത്രക്കാരനെ കെഎസ്ആർടിസി ബസ് ജീവനക്കാർ മർദിച്ചെന്ന് പരാതി

    Spread the love

    Spread the loveകൂത്താട്ടുകുളം∙ പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനു ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. കോട്ടയത്തേക്കു പോകുമ്പോൾ കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് ഇന്നലെ രാവിലെ 11നു ബസ് നിർത്തിയിട്ട് യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും…

    Leave a Reply

    Your email address will not be published. Required fields are marked *