ചക്ക ഇടുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരുക്കേറ്റ മധ്യവയസ്കൻ മരിച്ചു; സംഭവം താമരശ്ശേരിയിൽ

Spread the love

കോഴിക്കോട് ∙ താമരശ്ശേരിയിൽ പ്ലാവിലെ ചക്ക ഇടുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരുക്കേറ്റ മധ്യവയസ്കൻ മരിച്ചു. താമരശ്ശേരി അടിവാരം 30 ഏക്കറിൽ താമസിക്കുന്ന കാസർകോട് സ്വദേശി ഇബ്രാഹിം(56) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.45ന് ആണ് സംഭവം. ഇബ്രാഹിം താമസിക്കുന്നതിന്റെ തൊട്ടടുത്ത പറമ്പിലെ പ്ലാവിൽ നിന്ന് ചക്ക ഇടാനായി ഏണി വച്ച് കയറിയതായിരുന്നു. ബാലൻസ് നഷ്ടമായി തെന്നിവീഴുകയായിരുന്നു.

 

തൊട്ടടുത്ത പറമ്പിൽ ജോലി ചെയ്തിരുന്നവർ ശബ്ദം കേട്ട് ഓടിയെത്തി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു കോൺട്രാക്ടർക്ക് ഒപ്പം താമരശ്ശേരിയിൽ റോഡ് പണിക്ക് എത്തിയ ഇബ്രാഹിം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

  • Related Posts

    സ്കൂട്ടർ വെള്ളക്കെട്ടിൽ മറിച്ചിട്ട് ഭാര്യയേയും മക്കളേയും കൊന്നു; പ്രതി 13 വർഷങ്ങൾക്കുശേഷം പിടിയിൽ

    Spread the love

    Spread the loveഅരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം…

    പഴകിയ നോട്ട് നൽകിയ യാത്രക്കാരനെ കെഎസ്ആർടിസി ബസ് ജീവനക്കാർ മർദിച്ചെന്ന് പരാതി

    Spread the love

    Spread the loveകൂത്താട്ടുകുളം∙ പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനു ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. കോട്ടയത്തേക്കു പോകുമ്പോൾ കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് ഇന്നലെ രാവിലെ 11നു ബസ് നിർത്തിയിട്ട് യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും…

    Leave a Reply

    Your email address will not be published. Required fields are marked *