ന്യൂഡൽഹി∙ നയാരയ്ക്കു പിന്നാലെ ഇന്ധന വില വർധിപ്പിച്ച് ഷെൽ. ബെംഗളൂരുവിലെ ഷെൽ ഔട്‌ലെറ്റുകളിൽ പെട്രോളിന് 7.41 രൂപയാണ് കൂടിയിരിക്കുന്നത്. ഡീസലിന് 25.01 രൂപ വർധിപ്പിച്ചിട്ടുണ്ട്. സാധാ പെട്രോളിന് 119.85 രൂപയും, പവർ പെട്രോളിന് 129.85 രൂപയും നൽകേണ്ടിവരും. സാധാ ഡീസലിന് 123 രൂപയും പ്രീമിയം ഡീസലിന് 133 രൂപയും ആണ് പുതിയ നിരക്ക്. ഇന്നുമുതൽ ഷെല്ലിന്റെ പമ്പുകളിൽനിന്ന് പെട്രോൾ, ഡീസൽ നിറയ്ക്കുന്നവർക്കു പുതുക്കിയ നിരക്ക് നൽകേണ്ടിവരും.
രണ്ടാഴ്ച മുൻപും ഷെൽ ഇന്ധനവില വർധിപ്പിച്ചിരുന്നു. പെട്രോൾ വിലയിൽ രണ്ട്–രണ്ടര രൂപ വർധിപ്പിച്ച് 108.50 രൂപയാക്കിയിരുന്നു. ഡീസൽ വില 93.50 ആയും വർധിപ്പിച്ചു. ഷെല്ലിന് രാജ്യത്താകമാനം 350 ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. അതേസമയം, വില വർധിപ്പിച്ചതിനെക്കുറിച്ച് ഷെൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മാർച്ച് 27ന് നയാര എനർജി പെട്രോൾ വിലയിൽ അഞ്ച് രൂപയും ഡീസൽ വിലയിൽ മൂന്നു രൂപയും വർധിപ്പിച്ചിരുന്നു.








