പഴകിയ നോട്ട് നൽകിയ യാത്രക്കാരനെ കെഎസ്ആർടിസി ബസ് ജീവനക്കാർ മർദിച്ചെന്ന് പരാതി

Spread the love

കൂത്താട്ടുകുളം∙ പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനു ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. കോട്ടയത്തേക്കു പോകുമ്പോൾ കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് ഇന്നലെ രാവിലെ 11നു ബസ് നിർത്തിയിട്ട് യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും മർദിച്ചത്. ബസ് ഡ്രൈവർ യാത്രക്കാരന്റെ മുഖത്തു പലതവണ അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചില യാത്രക്കാരും മർദിക്കാൻ ഒപ്പം കൂടിയതായി ദൃശ്യത്തിൽ കാണാം.

 

ടിക്കറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണു തർക്കമുണ്ടായതെന്നാണു കണ്ടക്ടറുടെ വിശദീകരണം. മൂവാറ്റുപുഴയിൽ നിന്നു കോട്ടയത്തിനു പോവുകയായിരുന്ന യാത്രക്കാരൻ ടിക്കറ്റെടുക്കാൻ കീറിയ 100 രൂപ നോട്ട് നൽകിയതാണു തർക്കത്തിനു കാരണം. കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും നോട്ട് മാറ്റി നൽകാൻ യാത്രക്കാരൻ തയാറായില്ല. ബസിൽ നിന്ന് ഇറങ്ങാൻ പറഞ്ഞിട്ടും യാത്രക്കാരൻ തയാറാകാതെ വന്നതോടെയാണു ഡ്രൈവർ ബസ് നിർത്തിയശേഷം മർദിച്ചത്.

  • Related Posts

    സ്കൂട്ടർ വെള്ളക്കെട്ടിൽ മറിച്ചിട്ട് ഭാര്യയേയും മക്കളേയും കൊന്നു; പ്രതി 13 വർഷങ്ങൾക്കുശേഷം പിടിയിൽ

    Spread the love

    Spread the loveഅരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം…

    ലഹരി വാങ്ങാൻ 700 രൂപ നൽകിയില്ല, യുവാവ് രാത്രി ബന്ധുവീടിന് തീയിട്ടു

    Spread the love

    Spread the loveകണിയാപുരം∙ ലഹരി വാങ്ങാനായി 700 രൂപ നൽകാഞ്ഞ ബന്ധുവിന്റെ വീടിന് രാത്രി യുവാവ് തീയിട്ടു. വീടിനു മുന്നിൽ കൈ ഞരമ്പ് മുറിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് അവിടെ നിന്നു പുറത്തു ചാടിയാണ് അക്രമം നടത്തിയത്. ആലുംമൂട്…

    Leave a Reply

    Your email address will not be published. Required fields are marked *