ഇന്ന് മുതൽ 3 ദിവസം ബാങ്ക് അവധി

Spread the love

 

 

ആർബിഐ കലണ്ടർ പ്രകാരം, സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ബാങ്കുകൾക്ക് അവധിയായിരിക്കും. കണക്കെടുപ്പ് ആയതിനാൽ ഇന്ന് പണമിടപാട് ഉണ്ടായിരിക്കില്ല.സാമ്പത്തിക വർഷത്തിന്റെ കണക്കെടുപ്പും തുടർന്നു വരുന്ന പൊതു അവധികളുമാണ് ബാങ്ക് പ്രവർത്തനങ്ങളെ ബാധിക്കുന്നത്. ഏപ്രിൽ 1 ബുധനാഴ്ച, കണക്കെടുപ്പ് ആണ്. ഏപ്രിൽ 2 പെസഹ വ്യാഴവും ഏപ്രിൽ 3 ദു:ഖവെള്ളിയും അവധിയാണ്.ബാങ്കുകൾക്കൊപ്പം ട്രഷറികളിലെ പ്രവർത്തനവും തടസപ്പെടും.

 

ഏപ്രിൽ ഒന്ന് ‘നോ ട്രാൻസാക്ഷൻ ഡേ’ പ്രഖ്യാപിച്ചതിനാല്‍ ട്രഷറികളിലും സാമ്പത്തിക ഇടപാടുകള്‍ നടക്കില്ലെന്ന് അധികൃതർ അറിയിച്ചു.അതേസമയം, ശനിയാഴ്ച രാവിലെ ഏജന്‍സി ബാങ്കുകളില്‍ നിന്ന് പണം ലഭ്യമാക്കിയശേഷമേ ട്രഷറികളില്‍ പെന്‍ഷന്‍, സേവിങ്‌സ് ബാങ്ക് തുടങ്ങിയവ വഴിയുള്ള പണം ഇടപാടുകള്‍ ആരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

ബാങ്ക് വഴിയുള്ള പണമിടപാടുകൾ, ചെക്ക് ക്ലിയറൻസ് തുടങ്ങിയ സേവനങ്ങൾ ഇനി ശനിയാഴ്ച മാത്രമേ പുനരാരംഭിക്കുകയുള്ളൂ. എന്നാൽ എ.ടി.എം സേവനങ്ങളും ഓൺലൈൻ ബാങ്കിംഗ് സൗകര്യങ്ങളും തടസ്സമില്ലാതെ ലഭ്യമാകും

  • Related Posts

    സ്കൂട്ടർ വെള്ളക്കെട്ടിൽ മറിച്ചിട്ട് ഭാര്യയേയും മക്കളേയും കൊന്നു; പ്രതി 13 വർഷങ്ങൾക്കുശേഷം പിടിയിൽ

    Spread the love

    Spread the loveഅരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം…

    പഴകിയ നോട്ട് നൽകിയ യാത്രക്കാരനെ കെഎസ്ആർടിസി ബസ് ജീവനക്കാർ മർദിച്ചെന്ന് പരാതി

    Spread the love

    Spread the loveകൂത്താട്ടുകുളം∙ പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനു ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. കോട്ടയത്തേക്കു പോകുമ്പോൾ കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് ഇന്നലെ രാവിലെ 11നു ബസ് നിർത്തിയിട്ട് യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും…

    Leave a Reply

    Your email address will not be published. Required fields are marked *