ഇന്ധന പ്രതിസന്ധി: ഗാർഹിക ആവശ്യങ്ങൾക്കും ആശുപത്രികൾക്കും മുൻഗണന നൽകാൻ നിർദേശം

Spread the love

 

 

രാജ്യത്തെ ഇന്ധന പ്രതിസന്ധി പരിഹരിക്കുന്നതിനായി നിർണായക നടപടികളിലേക്ക് കടന്ന് പെട്രോളിയം മന്ത്രാലയം. ഉൽപാദനം വർദ്ധിപ്പിക്കാൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നിർദേശം നൽകിയ മന്ത്രാലയം, ഗാർഹിക എൽ പി ജി , ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള വിതരണത്തിന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ, വ്യവസായ മേഖലയിലെ ഇന്ധന വിതരണം അവലോകനം ചെയ്യാൻ ഒരു പ്രത്യേക സമിതിയെയും രൂപീകരിച്ചിട്ടുണ്ട്.

 

ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതിനെത്തുടർന്ന് ക്രൂഡ് ഓയിൽ, എൽപിജി ഇറക്കുമതിയിൽ ഇന്ത്യ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും, രാജ്യത്ത് നിലവിൽ എൽ പി ജി ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

 

മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉറപ്പാക്കുന്നതിനാൽ പെട്രോൾ, ഡീസൽ വിലകളിൽ നിലവിൽ വർധനവുണ്ടാകില്ല. എന്നാൽ, ഇന്ധനലഭ്യത കുറഞ്ഞത് ഗുജറാത്തിലെ സെറാമിക്, ടൈൽ നിർമ്മാണ മേഖലയെ ബാധിക്കുകയും ചില യൂണിറ്റുകൾ പ്രവർത്തനം നിർത്തുകയും ചെയ്തിട്ടുണ്ട്.

  • Related Posts

    സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. 2026 – 27 അധ്യയന വര്‍ഷത്തെ സ്ഥലംമാറ്റമാണ് തടഞ്ഞത്. സെന്‍സസ് ചുമതലകള്‍ക്കയാണ് നടപടി എന്നാണ് വിശദീകരണം. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതോടെ…

    മാനന്തവാടിയിൽ ജനകീയ പങ്കാളിത്തത്തോടെ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കും: മാനന്തവാടി നഗരസഭ

    Spread the love

    Spread the loveമാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്ത പ്രധാന ഇടങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ പുതിയ ഷെൽട്ടറുകൾ നിർമ്മിക്കാൻ നടപടി തുടങ്ങി. യാത്രക്കാരുടെ ദീർഘനാളത്തെ ദുരിതത്തിന് പരിഹാരം കാണുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ ചെലവ് കുറഞ്ഞതും എന്നാൽ ആധുനികവുമായ രീതിയിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *