ബത്തേരി: ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഡ്രൈ ഡേയില്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തേക്ക് അനധികൃതമായി കടത്തുകയായിരുന്ന കര്‍ണാടക മദ്യവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍. ബത്തേരി, കോട്ടക്കുന്ന്, പുത്തന്‍പുരയില്‍ വീട്ടില്‍, പി.സി. ബിനോയ്(56)യെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഏഴ് കുപ്പി കര്‍ണാടക മദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
03.04.2026 തീയതി ദു:ഖ വെള്ളിയാഴ്ച വൈകീട്ടോടെ തകരപ്പാടി ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കെ.എസ്.ആര്‍.ടി.സി ബസിലാണ് മദ്യം കടത്താന്‍ ശ്രമിച്ചത്. എസ്.ഐമാരായ ജയപ്രകാശ്, അനന്തു, എ.എസ്.ഐമാരായ അശോകന്‍, ഹംസ, സുമേഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.






