ഐബി ഉദ്യോഗസ്ഥയുമായി സുകാന്ത് രാജസ്ഥാനിലെ ഹോട്ടലിൽ തങ്ങി, തമിഴ്നാട്ടിലും പോയി
തിരുവനന്തപുരം ∙ ഐബി ഉദ്യോഗസ്ഥയുമായി സുകാന്ത് രാജസ്ഥാനിലെ ഉദയ്പുരിൽ രണ്ടു ദിവസം താമസിച്ചതായി പൊലീസ്. ഇയാളുമായി അവിടെ തെളിവെടുപ്പ് നടത്തിയ പൊലീസ്, ഇവർ താമസിച്ച ഹോട്ടലുകളിലെത്തി. രണ്ടു ഹോട്ടലുകളിലായി ഓരോ ദിവസം വീതം ഇവർ താമസിച്ചതിന്റെ വിശദാംശങ്ങൾ ഹോട്ടലിലെ രേഖകളിൽനിന്നു കണ്ടെത്തി.…
ആന ഇടഞ്ഞ് ആക്രമണം നടത്തിയാൽ ഉടമസ്ഥനും പാപ്പാൻമാർക്കും ഉത്തരവാദിത്വം,ഹൈക്കോടതി
ഉത്സവാഘോഷങ്ങൾക്കും മറ്റു ഘോഷയാത്രയ്‌ക്കുമിടയിൽ ആന ഇടഞ്ഞ് ആക്രമണം നടത്തിയാൽ ഉടമസ്ഥനും പാപ്പാൻമാർക്കുമാണ് പൂർണ ഉത്തരവാദിത്വമെന്ന് ഹൈക്കോടതി. 2008ൽ കുറ്റിക്കാട്ട് ക്ഷേത്രത്തിലെ ഘോഷയാത്രയിൽ ‘ബാസ്റ്റിൻ വിനയശങ്കർ’ എന്ന ആനയുടെ അക്രമണത്തിൽ മരിച്ച വിൻസെന്റിന്റെ കുടുംബാംഗങ്ങൾ നൽകിയ ഹർജിയിൽ 10,93,000 രൂപ നഷ്ടപരിഹാരം നൽകാനും…
നാലാം ക്ലാസിലെ അടി, 62–ാം വയസ്സിൽ തിരിച്ചടി
നാലാം ക്ലാസിൽ കിട്ടിയ അടിക്ക് 62–ാം വയസിൽ തിരിച്ചടി. മാലോം വെട്ടകൊമ്പിൽ ബാബുവിന്റെ (62) പരാതിയിൽ മാലോം സ്വദേശികളായ ബാലകൃഷ്ണൻ (62) വലിയപ്ലാക്കൽ മാത്യു (61) എന്നിവർക്കെതിരെ കേസെടുത്തു. ഒരാഴ്ച മുൻപ് മാലോം ടൗണിൽവച്ച് ബാലകൃഷ്ണനും ബാബുവും തമ്മിൽ വാക്കേറ്റം…
ബക്രീദ്: സർക്കാർ അവധി ശനിയാഴ്ച മാത്രം, തീരുമാനം മന്ത്രിസഭായോഗത്തിൽ
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള സർക്കാർ അവധി ശനിയാഴ്ച മാത്രം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. രണ്ടു ദിവസം അവധി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. നാളത്തെ അവധിയാണ് മറ്റെന്നാളത്തേക്ക് മാറ്റിയത്. നേരത്തെ ജൂൺ 6നാണ് ബക്രീദ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാസപ്പിറവി വൈകിയതിനെ…
ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി; ചാലക്കുടിയിൽ അധ്യാപിക ആത്മഹത്യ ചെയ്തു
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ഹയർ സെക്കൻഡറി അധ്യാപിക പുഴയിലേയ്ക്കു ചാടി ജീവനൊടുക്കി. ചാലക്കുടി തിരുത്തിപ്പറമ്പ് ഉപ്പത്തിപ്പറമ്പിൽ പരേതനായ സുബ്രന്റെയും തങ്കയുടെയും മകളും പന്തളം സ്വദേശി കോഴിമല വടക്കേചെരുവിൽ ജയപ്രകാശിന്റെ ഭാര്യയുമായ സിന്തോളാണു (സിന്ധു-40) മരിച്ചത്. നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ നിന്നാണു യാത്രക്കാരി…
രേഖയുടെ രണ്ടാം വിവാഹം 5 മാസം മുൻപ്, മൃതദേഹത്തിന് സമീപം ഭീഷണിക്കത്ത്; യുവതിയുടെയും അമ്മയുടെയും മരണം കൊലപാതകം
തൃശൂർ പടിയൂരിൽ യുവതിയെയും അമ്മയെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കാറളം വെള്ളാനി കൈതവളപ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരെയാണ് പടിയൂർ പഞ്ചായത്തിനു സമീപമുള്ള വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി…
ബെംഗളൂരുവിന്റെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കും തിരക്കും, 11 മരണം, 50 പേർക്ക് പരിക്ക്
ബെംഗളൂരു ∙ ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിനു ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചെന്ന് റിപ്പോർട്ട്. 50 പേർക്ക് പരുക്കേറ്റെന്നും 3 പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്…
അമ്മയുടെ പിന്നാലെ നടന്നു; ആരും കാണാതെ കുഞ്ഞിന്റെ മാല കവർന്ന് യുവതി: സിസിടിവിയിൽ പെട്ടു
കോഴിക്കോട്∙ നാദാപുരത്തു സാധനം വാങ്ങാനെത്തിയ അമ്മയ്ക്കൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ സ്വർണ്ണമാല കവർന്നു. ഒരു പവൻ വരുന്ന മാലയാണു കടയിലെത്തിയ യുവതി കവർന്നെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സാധനം വാങ്ങാൻ അമ്മയ്ക്കൊപ്പം എത്തിയ പെൺകുഞ്ഞിന്റെ കഴുത്തിലെ മാല മോഷ്ടിക്കുന്ന സിസിടിവി…
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു; പത്താംക്ലാസുകാരുടെ അതിക്രമം
കോഴിക്കോട് പുതുപ്പാടിയിൽ ഒമ്പതാംക്ലാസുകാരനെ പത്താംക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചു. പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ അടിവാരം കളക്കുന്നുമ്മൽ അജിൽ ഷാനാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥിയുടെ തലയിലും കണ്ണിനും പരുക്കേറ്റതായാണ് റിപ്പോർട്ട്. നാലുമാസം മുമ്പ് അടിവാരം പള്ളിയിൽ അജിൽഷാന്റെ സുഹൃത്തുക്കളുമായി വാക്കുതർക്കം ഉണ്ടായ ഒരു…
‘നടിക്കെതിരെ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി’; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു
നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ബോബി ചെമ്മണ്ണൂർ നടിക്കെതിരെ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.നടിയെ അപമാനിക്കാൻ വേണ്ടിയായിരുന്നു ഈ പ്രയോഗങ്ങൾ എന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.ലൈംഗിക…
















