പുണ്യം തേടി ഭക്തലക്ഷങ്ങൾ;ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം ∙ പ്രാർഥനാ പുണ്യം തേടി ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാൽ അമ്മയ്ക്കു പൊങ്കാലയർപ്പിക്കും. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസമായ ഇന്ന് രാവിലെ 9.15 ന് ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ ശുദ്ധപുണ്യാഹത്തോടെയാണു ചടങ്ങുകൾ ആരംഭിക്കുക. 9.45ന് പൊങ്കാല അടുപ്പുവെട്ട് ചടങ്ങ് നടക്കും.…

കോക്പിറ്റിൽ സുഖമായി ഉറങ്ങി വിമാന കമ്പനി ഉടമ; വിഡിയോ പങ്കുവച്ച് അജിത് പവാറിന്റെ മകൻ

മുംബൈ∙ ബാരാമതിയിൽ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും മറ്റു നാലുപേരുടെയും മരണത്തിന് ഇടയാക്കിയ ലിയർജെറ്റ് 45 എക്‌സ്‌ആർ വിമാനം പ്രവർത്തിപ്പിച്ച ‘വിഎസ്ആർ വെഞ്ചേഴ്‌സ്’ എന്ന കമ്പനിക്കെതിരെ ഗുരുതര സുരക്ഷാ വീഴ്ചകൾ ആരോപിച്ച് അജിത് പവാറിന്റെ മകൻ ജയ് പവാർ രംഗത്തെത്തി. വിമാനത്തിന്റെ കോക്പിറ്റിൽ…

ബത്തേരിയില്‍ നാളെ ഗതാഗത നിയന്ത്രണം

മാരിയമ്മൻ ക്ഷേത്ര മഹോൽസവത്തിന്റെ ഭാഗമായി ബത്തേരിയില്‍ നാളെ വൈകിട്ട് 4.30 മുതൽ ഗതാഗത നിയന്ത്രണം. ബീനാച്ചി -പൂതിക്കാട് ജംഗ്ഷൻ (കല്പറ്റ നിന്ന് മൈസൂർ, പൂൽപ്പള്ളി, ഊട്ടി ഭാഗത്ത് പോകുന്ന വാഹനങ്ങൾ പൂതിക്കാട്. പൂമല വഴി തിരിച്ച് വിടേണ്ടതാണ്. ഉത്സവത്തിന് വരുന്നവരെ നേരെ…

മറ്റൊരാളുടെ ഭാര്യയെ മോഷ്ടിച്ച് സ്വന്തമാക്കും; വ്യത്യസ്തമായ ആചാരം, ഇങ്ങനെയും ചിലർ!

ഒരു വ്യക്തിക്ക് മറ്റൊരാളുടെ ഭാര്യയെ സ്വന്തമാക്കാൻ അവസരം ഒരുക്കുന്ന ഒരു ആചാരം. ആ ആചാരം നടത്തുന്നതിനായി പ്രത്യേക ഉത്സവം. ലോകത്ത് ഇങ്ങനെയൊരു ചടങ്ങ് ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ വിശ്വസിച്ചേ തീരൂ. കാരണം ആഫ്രിക്കയിലെ നൈഗർ , കാമറൂണ്‍, കോംഗോ തുടങ്ങിയ…

ഡ്രസിങ് റൂമിലും മുട്ടുകുത്തി പ്രാർഥിച്ച് സഞ്ജു, ബാറ്റിനു ചുംബനം: തരംഗമായി ദൃശ്യങ്ങൾ

കൊൽക്കത്ത∙ ഓപ്പണിങ് ബാറ്റർ സഞ്ജു സാംസണിന്റെ മാസ്മരിക ഇന്നിങ്സിന്റെ മികവിലാണ്, ട്വന്റി20 ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ വെസ്റ്റിൻഡീസിനെ തോൽപിച്ച് ഇന്ത്യ സെമിയിൽ കടന്നത്. 50 പന്തിൽ 97 റൺസ് നേടിയ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്കു വിജയമൊരുക്കിയത്. മറ്റു ബാറ്റർമാർ…

സ്വര്‍ണ വിലയില്‍ ട്വിസ്റ്റ്: ആഗോള വിപണിയില്‍ വന്‍ കുതിപ്പ്, കേരളത്തില്‍ ഇടിവ്

കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെ കേരളത്തില്‍ ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില. സംസ്ഥാനത്ത് പവന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയുമായി. വില ഇനിയും കൂടുമെന്ന്…

പഞ്ചായത്ത് പ്രസിഡന്റിന്റെ ‘രക്ഷാപ്രവർത്തനം’: മുള്ളൻപന്നിയെ തല്ലിക്കൊന്നു; കേസായി

വെള്ളനാട് ∙ നാട്ടുകാരിലൊരാളുടെ വീട്ടിൽ കയറിയ മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസി‍ഡന്റ് വെള്ളനാട് ശശിക്കെതിരെ വനംവകുപ്പ് കേസെടുത്തു. ഇന്നലെ രാവിലെ ഏഴരയോടെ വെള്ളനാട് വാളിയറയിലെ ആശ്രമത്തിനടുത്തുള്ള അരുൺകുമാറിന്റെ വീട്ടിനകത്താണു മുള്ളൻപന്നിയെ കണ്ടെത്തിയത്. വിവരം വാർഡ് അംഗം ഷൈലജയെ അറിയിച്ചു.…

‘വിമാനത്താവളത്തിൽ നിന്ന് മടങ്ങേണ്ടി വന്നു’, ദുബായിൽ കുടുങ്ങി അജിത്; സുരക്ഷിതനെന്ന് മാനേജർ

ഇസ്രായേൽ – ഇറാൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് വ്യോമപാത അടച്ചതിനാൽ ദുബായിയിൽ കുടുങ്ങി നടൻ അജിത്കുമാർ. അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചതിനെ തുടർന്നാണ് അജിത് ദുബായിയിൽ കുടുങ്ങിയത്. ദുബായിയിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങാൻ നടൻ തയ്യാറെടുക്കവേ ആയിരുന്നു അപ്രതീക്ഷിത സംഭവങ്ങൾ. റേസിങ്ങുമായി…

അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി; ലാപ്‌ടോപ്പും ബാഗും കണ്ടെത്തിയത് ബീച്ചിന് സമീപം

ഡബ്ലിൻ∙ അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡബ്ലിനിലെ ചെറിവുഡിൽ ഐ.ടി പ്രഫഷനലായിരുന്ന അശ്വതി രാജശേഖരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബ്രേ മേഖലയിലെ കടൽ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് റിക്രൂട്ട്മെന്റ് ഏജൻസിയിലെ ഐടി…

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കൊച്ചി ∙ യുവതിയുടെ പരാതിയിൽ യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. എളംകുളത്തെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയിട്ടുള്ളത്.   ബിഎന്‍എസ് 74, 75 വകുപ്പുകള്‍…