സ്കൂൾ വിദ്യാർഥിനിക്കു പിന്നാലെ ഓടിയെത്തിയത് അഞ്ചോളം നായ്ക്കൾ; അദ്ഭുത രക്ഷപ്പെടൽ

Spread the love

പാനൂർ ∙ ചെണ്ടയാട് മാവിലേരിയിൽ സ്കൂൾ വിദ്യാർഥിനിയെ തെരുവുനായ്ക്കൾ ഓടിച്ചു. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്കാണ് സംഭവം. അഞ്ചോളം നായ്ക്കൾ കുട്ടിയുടെ പിന്നാലെ ഓടിയെത്തുകയായിരുന്നു. നിലവിളിച്ച് ഓടിയ കുട്ടി നായ്ക്കളുടെ കടിയേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

 

വിദ്യാർഥിനിയടക്കം അഞ്ചുപേരെ തെരുവുനായ കടിച്ചു

 

കരിവെള്ളൂർ ∙ വിദ്യാർഥിനിയടക്കം അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു. തിങ്കൾ രാവിലെ 8.30ന് കാങ്കോൽ എസ്എം മൻസിലിലെ സനയ്ക്കാണ് (18) ആദ്യം കടിയേറ്റത്. മാത്തിൽ ഗുരുദേവ് കോളജിലേക്ക് പോകുമ്പോഴാണ് ബിരുദ വിദ്യാർഥിനിയായ സനയ്ക്ക് റോഡരികിൽ വച്ച് നായയുടെ കടിയേറ്റത്. രാവിലെ 10ന് വീട്ടുമുറ്റത്ത് വച്ച് വെള്ളൂർ കിഴക്കുമ്പാടെ കിഴക്കിനിയിൽ രശ്മിക്ക് (38) കടിയേറ്റു. 10.30ന് കാങ്കോൽ ടൗണിലെ ഫർണിച്ചർ വ്യാപാരി കുതിരുമ്മൽ കൃഷ്ണനെ (60) നായ കടിക്കുകയായിരുന്നു. സംഭവ സമയം ടൗണിൽ ഉണ്ടായ ഓട്ടോ ഡ്രൈവർ എം.മനോജ് (50), കൊഴുമ്മലിലെ ടി.പി.മാധവൻ (61) എന്നിവർക്കും നായയുടെ കടിയേറ്റു. എല്ലാവരും പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം പരിയാരം ഗവ. മെഡിക്കൽ കോളജിലും ചികിത്സ തേടി.

  • Related Posts

    രഹസ്യവിവരത്തെ തുടർന്ന് പരിശോധന; ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി 6 പേർ പിടിയിൽ

    Spread the love

    Spread the loveവളപട്ടണം ∙ ലോഡ്ജിൽ നിന്നു 6 പേരെ എംഡിഎംഎയുമായി പിടികൂടി. വളപട്ടണം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 6 പേർ പിടിയിലായത്.   കണ്ണാടി പറമ്പ് സ്വദേശികളായ കെ.മുബഷിർ (20), കെ.എം.ഷനദ്(19), കൊളച്ചേരി സ്വദേശിയായ…

    ‘സിനിമാ സെറ്റിൽവെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു’; സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ മൊണാലിസ

    Spread the love

    Spread the loveകൊച്ചി: സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണവുമായി കുംഭമേളയിലൂടെ വൈറലായ പെൺകുട്ടി മൊണാലിസ. സിനിമാ സെറ്റിൽവെച്ച് സംവിധായകൻ മോശമായി പെരുമാറിയെന്നും പലതവണ ശരീരത്തിൽ കയറിപ്പിടിച്ചെന്നും മൊണാലിസ ആരോപിച്ചു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *