തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയുടെ ദൃശ്യങ്ങൾ വീണ്ടും; ഇപ്പോഴും അമ്മയുടെ സംരക്ഷണയിൽ

Spread the love

അതിരപ്പിള്ളി∙ വനമേഖലയിൽനിന്നും കുറെ നാളുകൾക്കു മുൻപ് ലഭിച്ച തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയുടെ ദൃശ്യങ്ങൾ വീണ്ടും. അപകടത്തിൽ തുമ്പികൈ നഷ്ടമായതാണെന്ന് കരുതുന്ന ഈ ആനകുട്ടിയുടെ ജീവിതയാത്ര ഒരു അപൂർവമായ കാഴ്ചയാണ്. ഭക്ഷണം കണ്ടെത്താനും വെള്ളം കുടിക്കാനും വലിയ വെല്ലുവിളികൾ നേരിടുന്ന അവസ്ഥയിലും അതിജീവനത്തിന്റെ അതുല്യ ഉദാഹരണമായി ഈ ആനകുട്ടി അതിന്റെ അമ്മയുടെ സംരക്ഷണതയിൽ തുടരുന്നു.

 

ഇത്രയും നാളുകൾക്കു ശേഷവും ആനക്കുട്ടി ആരോഗ്യത്തോടെ ഇരിക്കുന്നതിന്റെ തെളിവാണ് അതിരപ്പിള്ളി ഏഴാറ്റുമുഖത്തുനിന്നും കെഎസ്എഫ്ഇ ഉദ്യോഗസ്ഥനും വന്യജീവി ഫോട്ടോഗ്രാഫറുമായ എൻ.വൈ. മനേഷ് പകർത്തിയ ദൃശ്യങ്ങൾ. പുഴയിൽ നിന്നും അമ്മയോടൊപ്പം വെള്ളം കുടിച്ചും പുല്ല് തിന്നും നടന്ന കുട്ടിയാന ഏഴാറ്റുമുഖം – വെറ്റിലപ്പാറ റോഡ് മുറിച്ചുകടന്ന് ഉൾവനത്തിലേക്കു കയറിപ്പോയി. പ്രകൃതിയുടെ കരുത്തും ജീവന്റെ അതിജീവനവും അമ്മയുടെ കരുതലും ഒരുമിച്ചു വിവരിക്കുന്ന അപൂർവ കാഴ്ച.

  • Related Posts

    നെടുങ്കണ്ടം കൊലപാതകം: വീട്ടുപരിസരത്തുനിന്ന് തലയോട്ടി കണ്ടെത്തി; മൂന്നാം കൊലപാതകം?

    Spread the love

    Spread the loveനെടുങ്കണ്ടം ∙ അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ സജിയുടെ വീട്ടിൽ, മണ്ണുമാറ്റി നടത്തിയ പരിശോധനയിൽ തലയോട്ടിയും അസ്ഥിയും ജീർണിച്ച വസ്ത്രങ്ങളും കണ്ടെത്തി. 8 വർഷം മുൻപു കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണു പൊലീസ്.…

    മുഖ്യമന്ത്രി ആര്? സാഹചര്യം സങ്കീർണമെന്ന് നിരീക്ഷകർ

    Spread the love

    Spread the loveന്യൂഡൽഹി ∙ അംഗബലത്തിൽ കെ.സി.വേണുഗോപാൽ; പല ഘടകങ്ങളിൽ വി.ഡി.സതീശൻ; സീനിയോറിറ്റിയിൽ രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ തീരുമാനിക്കും മുൻപു പരിഗണിക്കേണ്ട ഗുണവും ദോഷവും വിശദമാക്കിയാണ് എഐസിസി നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു റിപ്പോർട്ട് നൽകിയത്. നിയമസഭാകക്ഷിയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *