എം.ഡി.എം.എയും കഞ്ചാവുമായി റിസോർട്ട് നടത്തിപ്പുകാരൻ പിടിയിൽ

Spread the love

 

 

കല്‍പ്പറ്റ: ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും എം.ഡി.എം.എയും കഞ്ചാവുമായി പിടിയില്‍. റിസോര്‍ട്ട് നടത്തിപ്പുകാരനായ അമ്പിലേരി, റീമാ കോട്ടേജ്, കെ. ഷൈജല്‍(43)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടിയത്.

 

ഇയാള്‍ 2025 ജൂണില്‍ വാണിജ്യ അളവില്‍ എം.ഡിഎംഎയുമായി പിടിയിലായിരുന്നു. വില്‍പ്പനയ്ക്കായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ കടത്താന്‍ ശ്രമിച്ച 76.44 ഗ്രാം എം.ഡി.എം.എയുമായാണ് ഇയാളും കൂട്ടാളിയും പിടിയിലായത്. ഈ കേസിൽ ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇയാള്‍ ഏറ്റെടുത്തു നടത്തി വരുന്ന പുഴമുടി ഫ്രീബേഡ് റിസോർട്ടില്‍ നിന്നാണ് ഇയാള്‍ വലയിലാകുന്നത്. ഇയാളുടെ ട്രൗസറിന്റെ പോക്കറ്റില്‍ നിന്ന് 0.62 ഗ്രാം എം.ഡി.എം.എയും, 6.63 ഗ്രാം കഞ്ചാവും അര ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. എസ്.ഐമാരായ വിമല്‍ ചന്ദ്രന്‍, സജി ഷിനോബ്, എ.എസ്.ഐ ജിജി മോള്‍, എസ്.സി.പി.ഒ അരുണ്‍ രാജ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

 

 

  • Related Posts

    സ്മാര്‍ട്ട് അഗ്രിക്കള്‍ച്ചര്‍ യൂണിറ്റുമായി വയനാട് ഗവ.എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികള്‍

    Spread the love

    Spread the loveമാനന്തവാടി: ഉപയോഗശൂന്യമായ പഴയ ഫ്രിഡ്ജ് ഉപയോഗിച്ച് കുങ്കുമച്ചെടി ഉള്‍പ്പെടെ വളര്‍ത്താവുന്ന സംവിധാനം(സ്മാര്‍ട്ട് അഗ്രികള്‍ച്ചറല്‍ യൂണിറ്റ്)വയനാട് ഗവ.എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ വികസിപ്പിച്ചു. ഈ സംവിധാനത്തില്‍ പിഎച്ച് മൂല്യം, താപനില, ഈര്‍പ്പം, ജലസേചനം, പോഷകവിതരണം തുടങ്ങിയ ഘടകങ്ങള്‍ മുഴുവനായും സ്വയം നിയന്ത്രിതമാണ്.…

    അത്ഭുതകരമായ രക്ഷപെടൽ: വയനാട്ടിൽ ബന്ധുക്കളുടെ കൈ വിട്ട് റോഡിലേക്ക് ഓടിയ കുരുന്നിന് ട്രാവലർ ഡ്രൈവർ രക്ഷകനായി

    Spread the love

    Spread the love    വയനാട്: മേപ്പാടിക്കടുത്ത് കുന്നംമ്പറ്റ യിൽ റോഡരികിൽ നിന്നവർക്ക് വിശ്വസിക്കാനാകാത്ത ഒരു നിമിഷം. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് കൈവിട്ടുപോകുമായിരുന്ന കുഞ്ഞുജീവൻ തിരിച്ചുപിടിച്ചത് ട്രാവലർ ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ.   കഴിഞ്ഞ ദിവസം കുന്നംമ്പറ്റ ടൗണിന് സമീപമാണ്…

    Leave a Reply

    Your email address will not be published. Required fields are marked *