‘സിനിമാ സെറ്റിൽവെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു’; സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ മൊണാലിസ

Spread the love

കൊച്ചി: സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണവുമായി കുംഭമേളയിലൂടെ വൈറലായ പെൺകുട്ടി മൊണാലിസ. സിനിമാ സെറ്റിൽവെച്ച് സംവിധായകൻ മോശമായി പെരുമാറിയെന്നും പലതവണ ശരീരത്തിൽ കയറിപ്പിടിച്ചെന്നും മൊണാലിസ ആരോപിച്ചു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

 

ഭർത്താവ് ഫർമാൻ ഖാനൊപ്പമാണ് മൊണാലിസ വാർത്താ സമ്മേളനത്തിന് എത്തിയത്. തനിക്ക് നേരിട്ട ദുരനുഭവത്തേക്കുറിച്ച് വീട്ടുകാരോടുതന്നെ താൻ പറഞ്ഞിരുന്നെന്ന് മൊണാലിസ പറഞ്ഞു. എന്നാൽ ആദ്യത്തെ സിനിമയാണല്ലോ എന്ന് പറഞ്ഞ് വീട്ടുകാർ ഇതിനെ കാര്യമായെടുത്തില്ല. അതുകൊണ്ട് ഇക്കാര്യം അന്ന് ആരോടും പറയാൻ സാധിച്ചില്ലെന്നും മൊണാലിസ വ്യക്തമാക്കി.

 

തനിക്ക് 18 വയസാകുന്നതിനുമുൻപാണ് സനോജ് മിശ്രയിൽനിന്ന് ദുരനുഭവം ഉണ്ടായത്.

 

സംവിധായകനെതിരെ പരാതികൊടുക്കാൻ ആലോചിക്കുകയാണ്. നാട്ടിലേക്ക് തിരികെ പോകുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചുവരികയാണെന്നും മൊണാലിസ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.അടുത്തിടെയാണ് മൊണാലിസയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം കേരളത്തിൽവെച്ച് നടന്നത്. തുടർന്ന് ഇരുവരും കേരളത്തിൽത്തന്നെ താമസിച്ചുവരികയായിരുന്നു. തിരികെ നാട്ടിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ നാട്ടിലേക്ക് പോകുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് മൊണാലിസ പറഞ്ഞു. തങ്ങളുടെ ജീവന് ഭീഷണിയുണ്ട് എന്നും കഴിഞ്ഞ ദിവസം അവർ പറഞ്ഞിരുന്നു.

  • Related Posts

    വാക്കിനെക്കാൾ വലുതല്ല തലമുടി, മൊട്ടയടിച്ച് കുട്ടിസഖാവ്; വിഡിയോകൾ ഇടതു സമൂഹമാധ്യമങ്ങളിൽ വൈറൽ

    Spread the love

    Spread the loveതിരൂർ∙ ‘പറഞ്ഞ വാക്കുപാലിക്കും, ഞാൻ സഖാവാണ്’– ഇതും പറഞ്ഞു മുഹമ്മദ് സെയ്ൻ സമാൻ നേരെ ബാർബർ ഷോപ്പിലേക്കു പോയി. തിരിച്ചുവന്നപ്പോൾ തല മൊട്ടയടിച്ചിട്ടുണ്ടായിരുന്നു. വാക്കുപാലിച്ച കുട്ടിസഖാവിനൊരു വിളി വന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനായിരുന്നു മറുതലയ്ക്കൽ. ബിനീഷ് കോടിയേരിയും…

    നെടുങ്കണ്ടം കൊലപാതകം: വീട്ടുപരിസരത്തുനിന്ന് തലയോട്ടി കണ്ടെത്തി; മൂന്നാം കൊലപാതകം?

    Spread the love

    Spread the loveനെടുങ്കണ്ടം ∙ അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ സജിയുടെ വീട്ടിൽ, മണ്ണുമാറ്റി നടത്തിയ പരിശോധനയിൽ തലയോട്ടിയും അസ്ഥിയും ജീർണിച്ച വസ്ത്രങ്ങളും കണ്ടെത്തി. 8 വർഷം മുൻപു കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണു പൊലീസ്.…

    Leave a Reply

    Your email address will not be published. Required fields are marked *