വരനെ കെട്ടിയിട്ടു, റോഡിലൂടെ നഗ്നനാക്കി നടത്തി; ഭാര്യാപിതാവ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

Spread the love

മുംബൈ∙ പ്രണയവിവാഹത്തിനു പിന്നാലെ, വരനെ കെട്ടിയിടുകയും നഗ്നനാക്കി റോഡിലൂടെ നടത്തുകയും ചെയ്ത സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ 5പേരെ അറസ്റ്റു ചെയ്തു. നാസിക് ജില്ലയിലെ ഭുസാവലിലാണു സംഭവം.

 

തന്റെ എതിർപ്പു മറികടന്ന് മകളെ വിവാഹം കഴിച്ചതിനാണു ഭാര്യാപിതാവിന്റെ നേതൃത്വത്തിലുള്ള 15 അംഗസംഘം യുവാവിനെ ക്രൂരമായി ആക്രമിച്ചത്. ഒന്നര വർഷത്തോളമായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും കഴിഞ്ഞ 18 നാണു വിവാഹിതരായത്. തുടർന്നു ഭുസാവൽ പൊലീസ് സ്‌റ്റേഷനിൽ ഹാജരായ ഇരുവരും തങ്ങൾ വിവാഹിതരായ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു.

 

അവർ പെൺകുട്ടിയുടെ വീട്ടുകാരെയും വിവരം അറിയിച്ചു. പിന്നീട് യുവാവിന്റെ അമ്മാവന്റെ വീട്ടിലേക്ക് പോയ ദമ്പതികളെ പെൺകുട്ടിയുടെ വീട്ടുകാരുടെ നേതൃത്വത്തിൽ 15 അംഗ സംഘം പിന്തുടർന്നു. അറസ്റ്റിലായവരെ കോടതി കസ്റ്റഡിയിൽവിട്ടു.

  • Related Posts

    നടി ശ്രീദേവിയുടെ സ്ഥല തർക്കം: ഭർത്താവിന് അനുകൂല വിധി

    Spread the love

    Spread the loveചെന്നൈ ∙ അന്തരിച്ച നടി ശ്രീദേവിയുടെ പേരിൽ ഇസിആറിലുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ ഭർത്താവ് ബോണി കപൂറിനും മക്കൾക്കും ഹൈക്കോടതിയിൽ നിന്ന് ആശ്വാസ വിധി. ഭൂമിയിൽ അവകാശം ഉന്നയിച്ചു മുൻ ഉടമയുടെ കുടുംബാംഗങ്ങൾ ചെങ്കൽപെട്ട് കോടതിയിൽ സമർപ്പിച്ച ഹർജി…

    ഒടുവിൽ 120 സീറ്റ്, ടിവികെ അധികാരത്തിലേക്ക്; വിജയ് മുഖ്യമന്ത്രിയാകും

    Spread the love

    Spread the loveചെന്നൈ∙ ഉദ്വേഗ നീക്കത്തിനൊടുവിൽ 120 സീറ്റുമായി തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിൽ അധികാരത്തിലേക്ക്. കോൺഗ്രസ്, സിപിഎം, സിപിഐ എന്നിവരെക്കൂടാതെ മുസ്‌ലിം ലീഗും, വിടുതലൈ ചിരുതൈകൾ കക്ഷിയും (വിസികെ) പിന്തുണച്ചതോടെയാണ് 118 സീറ്റെന്ന കേവല ഭൂരിപക്ഷത്തിൽ ടിവികെ എത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *