തിരഞ്ഞെടുപ്പിനു മുൻപ് ഏപ്രിലിലെ ക്ഷേമ പെൻഷൻ; ഈ മാസം 4000 രൂപ ലഭിക്കും

Spread the love

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പിനു മുൻപേ ക്ഷേമ പെൻഷൻ നൽകാൻ സംസ്ഥാന സർക്കാർ. ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതൽ ആരംഭിക്കും. മാർച്ചിലെ ക്ഷേമ പെൻഷൻ ഈ മാസം 25 മുതലാണ് വിതരണം ചെയ്യുന്നത്. വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തേ വിതരണം ചെയ്യാൻ തീരുമാനിച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇതിനാവശ്യമായ തുക അനുവദിച്ച് സർക്കാർ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു.

 

ഈ മാസം ആകെ 4000 രൂപയാണ് ക്ഷേമ പെൻഷനായി ഓരോ ഗുണഭോക്താവിന്റെയും കൈകളിലെത്തുക. നിലവിൽ പ്രതിമാസം 2000 രൂപ വീതമാണ് ക്ഷേമ പെൻഷനായി നൽകിവരുന്നത്. മാർച്ച് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 25 മുതൽ വിതരണം ചെയ്യും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായാണ് ക്ഷേമ പെൻഷൻ 400 രൂപ വർധിപ്പിച്ചത്. പെൻഷൻ 2600 രൂപയാക്കുമെന്നായിരുന്നു 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വാഗ്ദാനം.

 

അതിനിടെ, എന്‍ഡിഎ മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. തിരുവനന്തപുരം മണ്ഡലത്തില്‍ ജില്ലാ പ്രസിഡന്റ് കരമന ജയനാണ് സ്ഥാനാര്‍ഥി. കോട്ടയം പുതുപ്പള്ളിയില്‍ രവീന്ദ്രനാഥ് വാകത്താനം, പീരുമേട് – വി.രതീഷ്, മാവേലിക്കര (എസ് സി) – അജിമോന്‍, അടൂര്‍ (എസ് സി) – പന്തളം പ്രതാപന്‍, ചവറ-കെ.ആര്‍.രാജേഷ്, ചടയമംഗലം – ആര്‍.എസ്.അരുണ്‍ രാജ്, ചിറയിന്‍കീഴ് (എസ്‌സി) – ബി.എസ്.അനൂപ്, അരുവിക്കര – വിവേക് ഗോപന്‍, കോവളം – ടി.എന്‍.സുരേഷ്, നെയ്യാറ്റിന്‍കര – എസ്.രാജശേഖരന്‍ നായര്‍ എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.

 

ബി.എസ്.അനൂപ്, ആര്‍.എസ്.അരുണ്‍രാജ് എന്നിവര്‍ കോണ്‍ഗ്രസ് വിട്ടെത്തിയവരാണ്. ഇടതു സ്ഥാനാര്‍ഥിയാകാന്‍ ആര്‍ജെഡി വിട്ട് ഐഎസ്‌ജെഡിയില്‍ ചേര്‍ന്ന ആളാണ് ടി.എന്‍.സുരേഷ്.

  • Related Posts

    നെടുങ്കണ്ടം കൊലപാതകം: വീട്ടുപരിസരത്തുനിന്ന് തലയോട്ടി കണ്ടെത്തി; മൂന്നാം കൊലപാതകം?

    Spread the love

    Spread the loveനെടുങ്കണ്ടം ∙ അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ സജിയുടെ വീട്ടിൽ, മണ്ണുമാറ്റി നടത്തിയ പരിശോധനയിൽ തലയോട്ടിയും അസ്ഥിയും ജീർണിച്ച വസ്ത്രങ്ങളും കണ്ടെത്തി. 8 വർഷം മുൻപു കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണു പൊലീസ്.…

    മുഖ്യമന്ത്രി ആര്? സാഹചര്യം സങ്കീർണമെന്ന് നിരീക്ഷകർ

    Spread the love

    Spread the loveന്യൂഡൽഹി ∙ അംഗബലത്തിൽ കെ.സി.വേണുഗോപാൽ; പല ഘടകങ്ങളിൽ വി.ഡി.സതീശൻ; സീനിയോറിറ്റിയിൽ രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ തീരുമാനിക്കും മുൻപു പരിഗണിക്കേണ്ട ഗുണവും ദോഷവും വിശദമാക്കിയാണ് എഐസിസി നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു റിപ്പോർട്ട് നൽകിയത്. നിയമസഭാകക്ഷിയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *