കോഫിക്കൊപ്പം കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ട- ചൈനീസ് റസ്റ്ററന്റിലെ സ്പെഷ്യൽ ഐറ്റം

Spread the love

കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ടയ്ക്കൊപ്പം അമേരിക്കാനോ കോഫി വില്പനയ്ക്കെത്തിച്ച് ചൈനയിലെ ഒരു കോഫി ഷോപ്പ്. ഔഷധഗുണമുണ്ടെന്ന് പറഞ്ഞാണ് ഇത് രംഗത്തിറക്കിയത്. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള ഡോങ്‌യാങ് നഗരത്തിലെ കടയിലാണ് ഈ പാനീയം വിൽപനയ്ക്കെത്തിയതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. നൂറിലധികം കപ്പുകൾ ഇത് വിറ്റഴിയാറുണ്ടെന്നാണ് കടയുടമയുടെ വാദം. ഒരു കപ്പിന് ഏകദേശം 28 യുവാൻ ആണ് വില.

 

കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ട ഡോങ്‌യാങ്ങിലെ സവിശേഷ വിഭവങ്ങളിലൊന്നാണ്. ഇത് ഉറക്കക്ഷീണം ഒഴിവാക്കാനും വേനൽക്കാലത്തെ സൂര്യാഘാതം തടയാനും സഹായിക്കുമെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. ഈ വിഭവത്തിന് സോങ് രാജവംശത്തിന്റെ (960–1279) കാലത്തോളം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്.

 

ഡോങ്‌യാങ്ങിലെ കടയിൽ കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ടകൾ റോസ്റ്റ് ചെയ്തതിന് ശേഷം അമേരിക്കാനോ കോഫി കപ്പിന് മുകളിൽ വെച്ചാണ് വിളമ്പുക. ഉപഭോക്താക്കൾക്ക് മുട്ട പ്രത്യേകമായോ അല്ലെങ്കിൽ കോഫിയിൽ കലർത്തിയോ കഴിക്കാമെന്ന് കടയിലെ ജീവനക്കാരൻ പറഞ്ഞു.

 

അതേസമയം, ചൈനയിൽനിന്നു തന്നെയുള്ള ഡോക്ടർമാർ ഈ പാനീയത്തിന് എതിരാണ്. “മൂത്രം മനുഷ്യശരീരത്തിലെ വിസർജ്യമാണ്, അതിൽ ഗുണകരമായ ഒന്നുമില്ല,” എന്ന് ജിൻഹുവ മുനിസിപ്പൽ സെൻട്രൽ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റ് ഹുവാങ് ജിയാൻ പറഞ്ഞു.

 

സമൂഹമാധ്യമങ്ങളിൽ ഈ വാർത്ത വൈറലായതോടെ കടയിലെ മെനുവിൽനിന്ന് ഈ പാനീയം നീക്കം ചെയ്തു.

 

ആളുകളെ ആകർഷിക്കാൻ ചൈനയിലെ പല കഫേകളും ഇത്തരത്തിലുള്ള വിചിത്രമായ പാനീയങ്ങൾ അവതരിപ്പിക്കാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. താറാവ് തല, ഉണക്കിയ പാമ്പ്, പാറ്റപ്പൊടി എന്നിവ ചേർത്ത കോഫികൾ ഇതിൽ ഉൾപ്പെടുന്നു.

  • Related Posts

    ‘പേട്രിയറ്റ്’; വിമർശനങ്ങൾക്ക് അണിയറ പ്രവർത്തകരുടെ മറുപടി, വിമതന്റെ വ്‌ളോഗ് രംഗവും പുറത്ത്

    Spread the love

    Spread the love‘     പ്രേക്ഷകരുടെയും നിരൂപകരുടെയും അഭിനന്ദനം നേടി പ്രദർശനം തുടരുന്ന മമ്മൂട്ടി- മോഹൻലാൽ ചിത്രം പേട്രിയറ്റിന്റെ അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. ചിത്രത്തിന് മേൽ നടക്കുന്ന ഓൺലൈൻ ആക്രമണങ്ങൾക്കും മനഃപൂർവമുള്ള തരം…

    ‘അനധികൃതമായി ഷൂട്ട്, ടൊവിനോ തലയില്‍ മുണ്ടിട്ട് ഓടി’; ക്യാപ്ഷന് പിന്നിലെ സത്യം വെളിപ്പെടുത്തി ബേസില്‍

    Spread the love

    Spread the love    മലയാളികളുടെ പ്രിയപ്പെട്ട കോമ്പോയാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒരുമിച്ചെത്തുമ്പോഴൊക്കെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത് മറക്കാനാകാത്ത നിമിഷങ്ങളാണ്. ടൊവിനോയുടെ കരിയറിലെ നിര്‍ണായ വിജയങ്ങളായ ഗോദയും മിന്നല്‍ മുരളിയും ഒരുക്കിയത് ബേസിലാണ്. നിരവധി സിനിമകളില്‍ ഒരുമിച്ച്…

    Leave a Reply

    Your email address will not be published. Required fields are marked *