വിമാനവും ട്രക്കും റൺവേയിൽ കൂട്ടിയിടിച്ചു; പൈലറ്റും സഹപൈലറ്റും മരിച്ചു

Spread the love

ന്യൂയോർക്ക് ∙ ലാഗാർഡിയ വിമാനത്താവളത്തിലെ റൺവേയിൽ അഗ്നിശമന സേനയുടെ ട്രക്കുമായി കൂട്ടിയിടിച്ച് എയർ കാനഡ വിമാനത്തിലെ പൈലറ്റും സഹപൈലറ്റും മരിച്ചു. 39 യാത്രക്കാർക്ക് പരുക്കേറ്റു. ഇതിൽ ഏതാനും പേരുടെ പരുക്ക് ഗുരുതരമാണ്. വിമാനത്തിൽ 72 യാത്രക്കാരും 4 ജോലിക്കാരുമാണ് ഉണ്ടായിരുന്നത്.

 

എന്തോ ഗന്ധം അനുഭവപ്പെടുന്നതായി പൈലറ്റ് അറിയിച്ചതിനെ തുടർന്ന്, മറ്റൊരു വിമാനത്തിനു സമീപത്തേക്ക് പോകുകയായിരുന്ന അഗ്നിശമന സേനയുടെ വാഹനമാണ് അപകടത്തിന് ഇടയാക്കിയത്. എയർ കാനഡ വിമാനം ഈ സമയത്ത് ലാൻഡ് ചെയ്യുകയായിരുന്നു. വാഹനം നിർത്താൻ എയർപോർട്ട് കൺട്രോൾ വിഭാഗം നിർദേശിച്ചെങ്കിലും സാധിച്ചില്ല.

  • Related Posts

    ചുരമിറങ്ങുന്നത് ടൺ കണക്കിന് മരങ്ങൾ: എത്തുന്നത് പെരുമ്പാവൂരിലേക്ക്

    Spread the love

    Spread the love    മാനന്തവാടി ∙ വൻകിട തോട്ടങ്ങളിൽ നിന്ന് മാത്രമല്ല ചെറുകിട കൃഷിയിടങ്ങളിൽ നിന്നും മരം മുറിച്ച് നീക്കുന്നത് വ്യാപകമാകുന്നു. പ്രതിദിനം നിരവധി ലോഡ് മരങ്ങളാണ് ജില്ലയിൽ നിന്നും ചുരം ഇറങ്ങുന്നത്. ഇത് മറികടക്കാൻ മരം സംരക്ഷിക്കുന്ന കർഷകർക്ക്…

    നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; അവസാനചിത്രം ‘മോഹിനിയാട്ടം’

    Spread the love

    Spread the loveപത്തനംതിട്ട ∙ വാഹനാപകടത്തിൽ പരുക്കേറ്റ നടൻ സന്തോഷ് നായർ അന്തരിച്ചു. പത്തനംതിട്ട ഏനാത്തു വച്ചായിരുന്നു അപകടം. സന്തോഷ് നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ലോറി…

    Leave a Reply

    Your email address will not be published. Required fields are marked *