മയക്കുവെടി വെച്ചിട്ടും പിടികൂടാനായില്ല; വടക്കനാട് ഭീതിപരത്തിയ മുട്ടിക്കൊമ്പനെ പിടിക്കാനുള്ള ശ്രമം പരാജയം

Spread the love

ജനവാസമേഖലകളിൽ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ വനംവകുപ്പ് മയക്കുവെടി വെച്ചു. കല്ലൂർകുന്ന് ഭാഗത്തുനിന്ന് രാവിലെ മയക്കുവെടി വെച്ചെങ്കിലും, ആന ഉൾക്കാട്ടിലേക്ക് കയറി. ഇതോടെ ട്രാക്ക് ചെയ്യാനുള്ള വനംവകുപ്പിന്റെ ശ്രമം പരാജയപ്പെട്ടു. ഇതോടെ, ആനയെ പിടികൂടി മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റാനുള്ള ദൗത്യം നാളെ പുനരാരംഭിക്കാൻ താരുമാനിച്ചു.

 

ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് മുട്ടിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. മയക്കുവെടി വെച്ചതിന് പിന്നാലെ ഉൾവനത്തിലേക്ക് നീങ്ങിയ ആനയെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യസംഘവും നടത്തിയ തിരച്ചിൽ ഫലം കാണാതെ വന്നതോടെയാണ് ദൗത്യം താത്കാലികമായി നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചത്. വയനാട് വന്യജീവി സങ്കേതത്തിലെ താത്തൂർ ടസ്കർ വൺ എന്നാണ് ഈ ആനയ്ക്ക് വനം വകുപ്പ് നൽകിയ പേര്. തുടർച്ചയായി ജനവാസമേഖലകളിലിറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുകയും ഭീതി പരത്തുകയും ചെയ്തതിനെത്തുടർന്നാണ് വനംവകുപ്പ് ഈ ആനയെ പിടികൂടാൻ ഉത്തരവിറക്കിയത്.

  • Related Posts

    മകൾക്കെതിരെ ലൈംഗീകാതിക്രമം; പിതാവിന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

    Spread the love

    Spread the loveകൽപ്പറ്റ: പ്രായപൂർത്തിയാവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പിതാവിന് തടവും പിഴയും. ബിഎൻഎസ്, പോക്സോ, ജുവനൈൽ ജസ്റ്റിസ്‌ ആക്റ്റുകളിലെ വിവിധ വകുപ്പുകളിലായി ജീവപര്യന്തം കൂടാതെ 3 വർഷവും,125000 രൂപ പിഴയുമാണ് വിധിച്ചത്. മേപ്പാടി സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത…

    അലുമിനിയം പൈപ്പുകളും ഉണ്ടക്കാപ്പിക്കുരുവും മോഷ്ടിച്ചു കടത്തിയവര്‍ പിടിയില്‍

    Spread the love

    Spread the love    മേപ്പാടി: ഒന്നേകാല്‍ ലക്ഷത്തോളം വില മതിക്കുന്ന അലുമിനിയം പൈപ്പുകളും 20,000 രൂപയോളം വില വരുന്ന ഉണ്ടക്കാപ്പിക്കുരുവും മോഷ്ടിച്ചു കടത്തിയവര്‍ പിടിയില്‍. മേപ്പാടി, താഴെ അരപ്പറ്റ സ്വദേശികളായ ചോലക്കല്‍ വീട്ടില്‍, സി.കെ. വിനോദ്(51), പുതുപറമ്പില്‍ വീട്ടില്‍, പി.…

    Leave a Reply

    Your email address will not be published. Required fields are marked *