ഫ്ലാറ്റിലെ ഫ്രിജിൽ ശിശുവിന്റെ ഭ്രൂണം; ദമ്പതികളെ ചോദ്യം ചെയ്ത് പൊലീസ്

Spread the love

കൊടുങ്ങല്ലൂർ (തൃശൂർ) ∙ നഗരത്തിലെ ഫ്ലാറ്റിലെ ഫ്രിജിൽ നിന്നും മൂന്നു മാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഫ്രിജിൽ ബോക്സിലാക്കി സൂക്ഷിച്ച നിലയിൽ ഭ്രൂണം കണ്ടെത്തിയത്. ഫ്ലാറ്റിലെ താമസക്കാരായ ദമ്പതികളെ പൊലിസ് ചോദ്യം ചെയ്തു.

 

ഇവർ ഒരു വർഷം മുമ്പാണ് വിവാഹിതരായത്. മൂന്ന് മാസം മുമ്പാണ് ഫ്ലാറ്റിൽ താമസമാക്കിയതെന്നും മൂന്ന് മാസമായി ഗർഭിണിയായിരുന്നുവെന്നും ദമ്പതികൾ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ വയറുവേദന അനുഭവപ്പെടുകയും ശുചിമുറിയിൽ വച്ച് ഭ്രൂണം പുറത്ത് വരികയുമായിരുന്നു. ഭ്രൂണം സ്വയം വേർപെടുത്തുകയായിരുന്നുവെന്നും യുവതി പറയുന്നു. നശിപ്പിച്ചു കളയാൻ മാനസികമായി ബുദ്ധിമുട്ട് തോന്നിയതു കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ ബോക്സിലാക്കി സൂക്ഷിക്കുകയായിരുന്നുവെന്നാണ് ദമ്പതികൾ പോലീസിനോട് പറഞ്ഞത്.

  • Related Posts

    വാക്കിനെക്കാൾ വലുതല്ല തലമുടി, മൊട്ടയടിച്ച് കുട്ടിസഖാവ്; വിഡിയോകൾ ഇടതു സമൂഹമാധ്യമങ്ങളിൽ വൈറൽ

    Spread the love

    Spread the loveതിരൂർ∙ ‘പറഞ്ഞ വാക്കുപാലിക്കും, ഞാൻ സഖാവാണ്’– ഇതും പറഞ്ഞു മുഹമ്മദ് സെയ്ൻ സമാൻ നേരെ ബാർബർ ഷോപ്പിലേക്കു പോയി. തിരിച്ചുവന്നപ്പോൾ തല മൊട്ടയടിച്ചിട്ടുണ്ടായിരുന്നു. വാക്കുപാലിച്ച കുട്ടിസഖാവിനൊരു വിളി വന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനായിരുന്നു മറുതലയ്ക്കൽ. ബിനീഷ് കോടിയേരിയും…

    നെടുങ്കണ്ടം കൊലപാതകം: വീട്ടുപരിസരത്തുനിന്ന് തലയോട്ടി കണ്ടെത്തി; മൂന്നാം കൊലപാതകം?

    Spread the love

    Spread the loveനെടുങ്കണ്ടം ∙ അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ സജിയുടെ വീട്ടിൽ, മണ്ണുമാറ്റി നടത്തിയ പരിശോധനയിൽ തലയോട്ടിയും അസ്ഥിയും ജീർണിച്ച വസ്ത്രങ്ങളും കണ്ടെത്തി. 8 വർഷം മുൻപു കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണു പൊലീസ്.…

    Leave a Reply

    Your email address will not be published. Required fields are marked *