ശരീരത്തിനകത്തും പുറത്തും മാറ്റം, 60 ദിവസം ജങ്ക് ഫുഡ് ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും?

Spread the love

ജങ്ക് ഫുഡ് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് അറിയാമെങ്കിലും ഈ ഭക്ഷണങ്ങളുടെ നിറവും മണവും രുചിയുമെല്ലാം വേണ്ടെന്നു വെക്കാൻ എല്ലാവർക്കും സാധിക്കാറില്ല. സംസ്‌കരിച്ച ലഘുഭക്ഷണങ്ങൾ, മധുരമുള്ള പലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുമ്പോൾ, നിങ്ങളുടെ ശരീരം സ്വയം റിപ്പയറിങ്ങിനുള്ള ശ്രമം തുടങ്ങുന്നു. 60 ദിവസം ജങ്ക് ഫുഡ് പൂർണമായി ഉപേക്ഷിക്കുന്നത് ശരീരത്തിന് പുറമെ കാണുന്നതിലും അപ്പുറം ആന്തരിക മാറ്റങ്ങൾക്കും കാരണമാകുമെന്നാണ് പറയപ്പെടുന്നത്.

 

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കുറച്ച് ദിവസത്തേക്ക് മാറ്റിനിർത്തിയാൽ പോലും വിശപ്പ് നിയന്ത്രണം, കുടലിന്റെ ആരോഗ്യം, മെറ്റബോളിക് ബാലൻസ് എന്നിവ മെച്ചപ്പെടുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇവ മാറ്റിനിർത്തിയ ശേഷമുള്ള ആദ്യത്തെ കുറച്ച് ആഴ്ചകൾ ഒരു ശുദ്ധീകരണ കാലഘട്ടമായി പോഷകാഹാര വിദഗ്ധർ വിശേഷിപ്പിക്കുന്നു. അതിനുശേഷം കൂടുതൽ സ്ഥിരമായ ഊർജവും വ്യക്തമായ വിശപ്പും അനുഭവപ്പെടും. രണ്ട് മാസത്തേക്ക് ജങ്ക് ഫുഡ് ഡയറ്റിൽ നിന്ന് ഒഴിവാക്കുമ്പോൾ ശരീരത്തിനകത്ത് എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാം.

 

വിശപ്പ് ഹോർമോണുകളുടെ ശമനം, അമിതമായി കഴിക്കുന്നതിന് നിയന്ത്രണം

അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണം അമിതമായി ഭക്ഷണം കഴിക്കുന്നതിനും ശരീരഭാരം കൂടുന്നതിനും കാരണമാകുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റിയൂട്‌സ് ഓഫ് ഹെൽത്തിന്റെ ഒരു പഠനത്തിൽ കണ്ടെത്തിയത്. ഈ ഭക്ഷണങ്ങൾ ഒഴിവാക്കി 60 ദിവസത്തിന് ശേഷം, ലെപ്റ്റിൻ, ഗ്രെലിൻ പോലുള്ള വിശപ്പ് ഹോർമോണുകൾ സ്ഥിരത കൈവരിക്കുന്നതായാണ് പഠനത്തിൽ കണ്ടെത്തിയത്.

 

കലോറി ഉപഭോഗം സ്വാഭാവികമായി കുറയുന്നു

ഒബീസിറ്റി സയൻസ് ആൻഡ് പ്രാക്ടീസിൽ പ്രസിദ്ധീകരിച്ച 2024-ലെ ഒരു പഠനം അനുസരിച്ച്, അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ ഉപഭോഗം പകുതിയായി കുറച്ച ആളുകൾ അവരുടെ പ്രതിദിന കലോറി ശരാശരി 612 കലോറി കുറയ്ക്കുകയും കർശനമായ ഡയറ്റിങ് ഇല്ലാതെ ശരീരഭാരം കുറയ്ക്കുകയും ചെയ്തു. 60 ദിവസത്തെ കാലയളവിൽ, ഈ മാറ്റങ്ങൾ സ്വാഭാവികമായും കൊഴുപ്പ് കുറയുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാകുന്നതിനും സഹായിക്കുന്നു.

 

ഗട്ട് മൈക്രോബയോം സന്തുലിതാവസ്ഥയിലേക്ക്

അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണം കുടലിന്റെ പ്രശ്‌നങ്ങൾ, ഇൻഫ്‌ളമേഷൻ, മൈക്രോബയോം കുറവ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജങ്ക് ഫുഡ് സ്ഥിരമായി ഒഴിവാക്കുമ്പോൾ, കുടലിന്റെ പാളിക്ക് സുഖം പ്രാപിക്കാനും പ്രയോജനകരമായ ബാക്ടീരിയകളെ വർധിപ്പിക്കാനും ദഹനം സുഗമമാകാനും സാധിക്കുന്നു. ആരോഗ്യകരമായ കുടൽ രോഗപ്രതിരോധ ശേഷിയെയും മാനസികാവസ്ഥയെയും പിന്തുണയ്ക്കുന്നുവെന്ന് പോഷകാഹാര വിദഗ്ധർ ഊന്നിപ്പറയുന്നു.

 

മെറ്റബോളിസം കൂടുതൽ കാര്യക്ഷമമാകുന്നു

കുറഞ്ഞ അളവിൽ സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസത്തെയും വിശപ്പ് നിയന്ത്രണത്തെയും നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. പ്രത്യേകിച്ച് പ്രായമായവരിൽ. ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച 2026-ലെ ഒരു പഠനത്തിൽ, പ്രതിദിന കലോറിയുടെ 15% ൽ താഴെയായി അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണം കുറച്ചത് സ്വാഭാവിക ശരീരഭാരം കുറയുന്നതിനും മെച്ചപ്പെട്ട മെറ്റബോളിസത്തിനും കാരണമായതായി കണ്ടെത്തി. 60 ദിവസത്തിനുള്ളിൽ, ഈ മെറ്റബോളിക് റീസെറ്റ് മെച്ചപ്പെട്ട ഇൻസുലിൻ സംവേദനക്ഷമതയ്ക്കും ദിവസം മുഴുവനും സ്ഥിരമായ ഊർജത്തിനും കാരണമാകുന്നു.

 

തലച്ചോറിലെ സിഗ്‌നലിങ് മെച്ചപ്പെടുന്നു

ജങ്ക് ഫുഡിന്, കുറഞ്ഞത് അഞ്ച് ദിവസത്തിനുള്ളിൽ തലച്ചോറിന്റെ പ്രവർത്തനത്തെ മാറ്റാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. ജങ്ക് ഫുഡ് ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുകയും ഓർമയെയും ബാധിക്കുകയും ചെയ്യുമെന്നാണ് നേച്ചർ മെറ്റബോളിസം (2025) പഠനത്തിൽ വിശദമാക്കുന്നത്.

 

‘വിശപ്പ് നിയന്ത്രിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും നിയന്ത്രണമുള്ള ഒരു പ്രധാന ഹോർമോണായ ഇൻസുലിനെ തലച്ചോറ് എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതിനെ ജങ്ക് ഫുഡ് പ്രതികൂലമായി ബാധിക്കുന്നു’ എന്നാണ് മെഡിക്കൽ ന്യൂട്രീഷൻ സ്‌പെഷ്യലിസ്റ്റ് ഡോ. മെഗ്ഹൻ ഗാർസിയ-വെബ്ബ് പറയുന്നത്. ജങ്ക് ഫുഡ് കഴിക്കാത്ത 60 ദിവസത്തിന് ശേഷം, തലച്ചോറ് പുനഃക്രമീകരണം(Recalibrate) തുടങ്ങുന്നു. ശ്രദ്ധ മെച്ചപ്പെടുത്തുകയും സംസ്‌കരിച്ച ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യുന്നു.

 

ഇൻഫ്‌ളമേഷൻ കുറയുന്നു

അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, സിസ്റ്റമിക് ഇൻഫ്‌ളമേഷൻ, ഹൃദ്രോഗം, മെറ്റബോളിക് ഡിസോർഡേഴ്‌സ് എന്നിവയുമായി ബന്ധിപ്പെട്ടിരിക്കുന്നുവെന്നാണ് ഹാർവാർഡ് ഹെൽത്തടക്കം സൂചിപ്പിക്കുന്നത്. ശുദ്ധമായ ഭക്ഷണം കഴിക്കുന്നത് ഇൻഫ്‌ളമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് പലപ്പോഴും നല്ല ചർമം, ബ്ലോട്ടിങ് കുറവ് എന്നിവയ്‌ക്കെല്ലാം സഹായിക്കുന്നു.

  • Related Posts

    പ്രമേഹ സാധ്യത കുറവ്, പ്രോട്ടീന്‍ കൂടുതൽ: ‘സ്മാർട് അരി ’ വരുന്നു!

    Spread the love

    Spread the loveഉയർന്ന പ്രോട്ടീൻ സാന്നിധ്യമുള്ളതും പ്രമേഹത്തിനിടയാക്കുന്ന ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) കുറവുള്ളതുമായ ‘സ്മാർട് അരി’ വൈകാതെ വിപണിയിലെത്തും. തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്ഐആർ– നിസ്റ്റ്) ഡയറക്ടർ ഡോ.സി.അനന്തരാമകൃഷ്ണൻ വികസിപ്പിച്ചെടുത്ത അരി വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാൻ…

    ഒരു ലക്ഷം രൂപയ്ക്ക് ടൊയോട്ട പ്രാഡോ; വാങ്ങുന്നവരും അറിയില്ല വണ്ട‌ി വന്ന വഴി: പിടി വീണാൽ ശിക്ഷ

    Spread the love

    Spread the loveകൊച്ചി ∙ 2022 സെപ്റ്റംബറിൽ ഹിമാചൽ പ്രദേശിലെ ഒരു വാഹന ഏജന്റ് ഡൽഹി മായാപുരിയിലുള്ള ഒരു കാർ വിൽപനക്കാരന് ടൊയോട്ട പ്രാഡോ കാർ വിറ്റതിന്റെ രേഖ കണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണു തള്ളി; വെറും ഒരു ലക്ഷം രൂപ.…

    Leave a Reply

    Your email address will not be published. Required fields are marked *