ഓമിയുടെ ചിത്രം ഔദ്യോഗിക അക്കൗണ്ടുകളിൽ പങ്കുവെച്ച് പ്രധാനമന്ത്രി; കമന്റ് ബോക്‌സ് തൂക്കി മലയാളികൾ

Spread the love

ഇക്കഴിഞ്ഞ ദിവസമാണ് നടൻ കൃഷ്ണകുമാർ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചത്. അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയിലെത്തിയാണ് കുടുംബം പ്രധാനമന്ത്രിയെ കണ്ടത്. പിന്നാലെ കൃഷ്ണകുമാർ പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.

 

കൃഷ്ണകുമാറിനൊപ്പം ഭാര്യ സിന്ധു കൃഷ്ണ, മകളും നടിയുമായ അഹാന കൃഷ്ണ, മറ്റുമക്കളായ ഹൻസിക, ദിയ കൃഷ്ണ, ഇഷാനി എന്നിവരും ദിയയുടെ ഭർത്താവ് അശ്വിനും കുഞ്ഞ് ഓമിയുമുണ്ടായിരുന്നു. എല്ലാവരും പ്രധാനമന്ത്രിക്കൊപ്പം പ്രത്യേകം ചിത്രങ്ങളുമെടുത്തു.

 

പ്രധാനമന്ത്രിയെ സന്ദർശിച്ചതിനെക്കുറിച്ചും അദ്ദേഹത്തിനൊപ്പം സമയം ചെലവഴിച്ചതിനെക്കുറിച്ചും അഹാന, ഇഷാനി, ദിയ, അശ്വിൻ, ഹൻസിക എന്നിവർ പ്രത്യേകകുറിപ്പുകളും പോസ്റ്റ് ചെയ്തു. അതിനൊപ്പം പ്രധാനമന്ത്രിയുടെ കൂടെയുള്ള ചിത്രങ്ങളുമുണ്ടായിരുന്നു. ഈ ചിത്രങ്ങളെല്ലാം ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും ചെയ്തു.

 

അതിനുപിന്നാലെ ഇപ്പോൾ പ്രധാനമന്ത്രിയും തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുഞ്ഞ് ഓമിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ‘ഇന്നലെ 7 ലോക് കല്യാൺ മാർഗിലെത്തിയ ഒരു യുവസുഹൃത്തിനൊപ്പം’ (With a young friend who came to 7, Lok Kalyan Marg Yesterday) എന്നാണ് ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. അതോടെ ചിത്രത്തിന് കമന്റുകളുമായി മലയാളികളുമെത്തി. 100 മില്യൺ ഫോളോവേഴ്‌സാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനുള്ളത്.

  • Related Posts

    ബോക്സ് ഓഫീസിൽ രൺവീർ സിങ് തരംഗം; ‘ധുരന്ധർ 2’ മൂന്നു ദിവസത്തിനുള്ളിൽ 500 കോടി ക്ലബ്ബിൽ

    Spread the love

    Spread the loveആദിത്യ ധർ സംവിധാനം ചെയ്ത ബോളിവുഡ് സ്പൈ ത്രില്ലർ ചിത്രം ‘ധുരന്ധർ: ദി റിവഞ്ച്’ (ധുരന്ധർ 2) ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. റിലീസ് ചെയ്ത് കേവലം മൂന്നു ദിവസത്തിനുള്ളിൽ ചിത്രം ആഗോളതലത്തിൽ 500 കോടി രൂപ…

    ജോർജുകുട്ടിക്കും കുടുംബത്തിനും എന്തുസംഭവിക്കുമെന്ന് അറിയാൻ ഞാനും കാത്തിരിക്കുന്നു- ആശാ ശരത്ത്

    Spread the love

    Spread the loveആരാണ് ഞങ്ങൾക്ക് നീതിയും സ്വാതന്ത്ര്യവും നൽകേണ്ടത്?… തലയുയർത്തി നിന്ന്, മുഖത്തുനോക്കി അവൾ ചോദിക്കുമ്പോൾ നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും ഒരുപാട് ആശകൾ അവിടെ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. ആ വേദിയിൽ പെൺസ്വപ്നങ്ങളുടെ ആൾരൂപമായി ആശാ ശരത്ത്‌ നർത്തനമാടി. നടി എന്ന മേൽവിലാസത്തിൽ തിളക്കമാർന്ന…

    Leave a Reply

    Your email address will not be published. Required fields are marked *