യു.ഡി.എഫ് കൽപ്പറ്റ നിയോജക മണ്ഡലം കൺവെൻഷൻ നാളെ

Spread the love

കൽപ്പറ്റ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന അഡ്വ:ടി.സിദ്ദിഖിന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന യു.ഡി എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ (മാർച്ച് 22) ഉച്ചയ്ക്ക് രണ്ടുമണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കർണാടക റവന്യൂ മന്ത്രി കൃഷ്‌ണ ഭൈര ഗൗഡ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.യുഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കും. മുഴുവൻ പ്രവർത്തകരും കൃത്യം രണ്ടുമണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചേരണമെന്ന് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സലിം മേമന, കൺവീനർ പി പി ആലി എന്നിവർ അറിയിച്ചു.

 

  • Related Posts

    അലുമിനിയം പൈപ്പുകളും ഉണ്ടക്കാപ്പിക്കുരുവും മോഷ്ടിച്ചു കടത്തിയവര്‍ പിടിയില്‍

    Spread the love

    Spread the love    മേപ്പാടി: ഒന്നേകാല്‍ ലക്ഷത്തോളം വില മതിക്കുന്ന അലുമിനിയം പൈപ്പുകളും 20,000 രൂപയോളം വില വരുന്ന ഉണ്ടക്കാപ്പിക്കുരുവും മോഷ്ടിച്ചു കടത്തിയവര്‍ പിടിയില്‍. മേപ്പാടി, താഴെ അരപ്പറ്റ സ്വദേശികളായ ചോലക്കല്‍ വീട്ടില്‍, സി.കെ. വിനോദ്(51), പുതുപറമ്പില്‍ വീട്ടില്‍, പി.…

    പുഴയിൽ 13കാരൻ മുങ്ങി മരിച്ചു;സംഭവം വയനാട്ടിൽ

    Spread the love

    Spread the loveമീനങ്ങാടി മടൂർ പുഴയിൽ 13കാരൻ മുങ്ങി മരിച്ചു. സിസി മടൂർ തേക്കിൻകാട് ഉന്നതിയിൽ താമസിക്കുന്ന ഗോപിയുടെ മകൻ വിഷ്ണു (13) ആണ് മരിച്ചത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേരി ഗവൺമെന്റ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

    Leave a Reply

    Your email address will not be published. Required fields are marked *