പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം; ഓട്ടോഡ്രൈവർ അറസ്റ്റിൽ

Spread the love

കോഴിക്കോട് ∙ പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവറായ കോഴിക്കോട് മായനാട് സ്വദേശി മേലെകൊണ്ടാവിൽ വീട്ടിൽ മുഹമ്മദ് നൂറിനെ (45) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു.

 

ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയെ പരീക്ഷ എഴുതാൻ സ്കൂളിൽ കൊണ്ടുപോകാനായി മുഹമ്മദ് നൂറിനെ രക്ഷിതാക്കൾ ചുമതലപ്പെടുത്തിയിരുന്നു. പരീക്ഷയ്ക്കു കൊണ്ടു പോകുന്നതിനിടെ ആളൊഴിഞ്ഞ റോഡിലേക്ക് ഓട്ടോ കയറ്റി നിർത്തി ഇയാൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വീട്ടിൽ എത്തിയ കുട്ടി മാതാപിതാക്കളോട് തന്നെ ഉപദ്രവിച്ച വിവരം പറഞ്ഞു.

 

വീട്ടുകാരുടെ പരാതിയിൽ ചേവായൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പള്ളിത്താഴത്ത് വച്ച് ചേവായൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ രാം കുമാറും സംഘവും ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

  • Related Posts

    നെടുങ്കണ്ടം കൊലപാതകം: വീട്ടുപരിസരത്തുനിന്ന് തലയോട്ടി കണ്ടെത്തി; മൂന്നാം കൊലപാതകം?

    Spread the love

    Spread the loveനെടുങ്കണ്ടം ∙ അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ സജിയുടെ വീട്ടിൽ, മണ്ണുമാറ്റി നടത്തിയ പരിശോധനയിൽ തലയോട്ടിയും അസ്ഥിയും ജീർണിച്ച വസ്ത്രങ്ങളും കണ്ടെത്തി. 8 വർഷം മുൻപു കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണു പൊലീസ്.…

    മുഖ്യമന്ത്രി ആര്? സാഹചര്യം സങ്കീർണമെന്ന് നിരീക്ഷകർ

    Spread the love

    Spread the loveന്യൂഡൽഹി ∙ അംഗബലത്തിൽ കെ.സി.വേണുഗോപാൽ; പല ഘടകങ്ങളിൽ വി.ഡി.സതീശൻ; സീനിയോറിറ്റിയിൽ രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ തീരുമാനിക്കും മുൻപു പരിഗണിക്കേണ്ട ഗുണവും ദോഷവും വിശദമാക്കിയാണ് എഐസിസി നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു റിപ്പോർട്ട് നൽകിയത്. നിയമസഭാകക്ഷിയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *