ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു

Spread the love

തിരുവനന്തപുരം ∙ ഇസ്രയേലിൽ തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ യുവാവ് മരിച്ചു. ചെമ്മരുതി ഗുരുമുക്കിൽ എസ്.എസ്. ഭവനിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. ഇസ്രയേലിലെ ടെൽ അവീവിൽ നിർമാണ തൊഴിലാളിയായിരുന്നു. സുരേഷ് മരണപ്പെട്ടതായി ഇസ്രയേലിലുള്ള മലയാളി കൂട്ടായ്മയാണ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്. അതേ സമയം, മരണകാരണം എന്താണെന്ന് വ്യക്തമല്ല.

 

താമസ സ്ഥലത്തിനു പുറത്ത് ബോംബിങ് നടക്കുന്നുണ്ടെന്നും പച്ചക്കറി സാധനങ്ങള്‍ വാങ്ങാൻ വീടിനു പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കള്‍ക്ക് അവസാനം ലഭിച്ച ശബ്ദസന്ദേശത്തിൽ സുരേഷ് പറഞ്ഞത്. കൂടുതൽ വിവരങ്ങള്‍ക്കായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ടു വർഷമായി സുരേഷ് ഇസ്രയേലിലാണ്. ഭാര്യ ചിത്ര കുവൈത്തിലാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്.

 

 

  • Related Posts

    ഹോർമുസ് കടലിടുക്കിൽ കുടുങ്ങി ട്രംപിന്റെ ‘സൈബർ ട്രക്ക്’; ട്രോളുമായി ഇറാൻ, ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ

    Spread the love

    Spread the loveഹോർമുസ് കടലിടുക്കിലെ തന്ത്രപരമായ നീക്കങ്ങളാണ് താൻ നടത്തുന്നതെന്ന് ട്രംപ് അവകാശപ്പെടുന്നു, അതേസമയം പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും വീണ്ടും പുകയുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരിഹസിച്ച് ഇറാൻ നയതന്ത്ര കാര്യാലയങ്ങൾ രംഗത്ത്. ഹോർമുസ് കടലിടുക്കിലെ തന്ത്രപരമായ നീക്കങ്ങളെയും ട്രംപിന്റെ…

    കപ്പലിലെ യാത്രക്കാരുടെ മരണത്തിന് പിന്നിൽ ഹാന്റാവൈറസ്; വൈകിയാൽ മരണംവരെ സംഭവിക്കാവുന്ന രോഗം

    Spread the love

    Spread the loveനെതർലാന്റ്സ് ആസ്ഥാനമായുള്ള ക്രൂസ് കപ്പലിൽ ഹാന്റാവൈറസ് അണുബാധാ വ്യാപനമെന്ന് സംശയം. കപ്പലിലെ മൂന്നുപേർ മരിക്കുകയും നാലുപേരെ ജോഹന്നാസ്‌ബർഗിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നുനടത്തിയ വിദഗ്ധ പരിശോധനയിലാണ് ഹാന്റാവൈറസ് വ്യാപനമാണ് മരണകാരണമെന്ന് സംശയിക്കുന്നത്.   വെസ്റ്റ് ആഫ്രിക്കയുടെ തീരത്തുള്ള അറ്റ്ലാൻ്റിക്…

    Leave a Reply

    Your email address will not be published. Required fields are marked *