ശവ്വാൽ പിറ തെളിഞ്ഞു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

Spread the love

 

കോഴിക്കോട് | സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി ദൃശ്യമായി. ഇതോടെ കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയമായ വിവരം ലഭിച്ചതായി സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.

 

ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്. വിശ്വാസികൾ ഇനി ആഘോഷത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്. പള്ളികളിൽ നാളെ രാവിലെ പെരുന്നാൾ നിസ്കാരം നടക്കും. പുത്തൻ വസ്ത്രങ്ങളണിഞ്ഞും ദാനധർമ്മങ്ങൾ നിർവ്വഹിച്ചും പരസ്പരം ആശംസകൾ കൈമാറിയും വിശ്വാസികൾ ഈ ദിനത്തെ വരവേൽക്കും. പെരുന്നാൾ നമസ്കാരത്തിന് മുൻപായി ഓരോ വിശ്വാസിയും ഫിത്വ്ര് സകാത്ത് വിതരണം പൂർത്തിയാക്കേണ്ടതുണ്ട്.

 

ഗസ്സ ഉൾപ്പെടെയുള്ള ലോകത്തെ വിവിധ ഭാഗങ്ങളിലെ മുസ്ലിം ജനത അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഗണിച്ച് പ്രാർത്ഥനാനിർഭരമായി വേണം പെരുന്നാൾ ആഘോഷിക്കാനെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

 

പെരുന്നാൾ വെള്ളിയാഴ്ചയായതിനാൽ പെരുന്നാൾ നിസ്കാരവും ജുമുഅ നിസ്കാരവും വിശ്വാസികൾ നിർവഹിക്കണമെന്നും നേതാക്കൾ ഓർമപ്പെടുത്തി.

  • Related Posts

    പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബെറിഞ്ഞു; ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ

    Spread the love

    Spread the loveകണ്ണൂർ ∙ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കണ്ണവം സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫിസറായ ചെറുവാഞ്ചേരി സ്വദേശി യു.പി. അർജുന്റെ വീടിന് നേരെ…

    പുറത്തിറങ്ങിയാൽ പൊള്ളും, അകത്തിരുന്നാൽ പുകയും; വെയിലിൽ വെന്തുരുകി ഹൈറേഞ്ചും ലോറേഞ്ചും

    Spread the love

    Spread the loveതൊടുപുഴ ∙ കത്തുന്ന മീനച്ചൂടിൽ പകലുകൾ വെന്തുരുകുന്നു. പുറത്തിറങ്ങിയാൽ പൊള്ളും, അകത്തിരുന്നാൽ പുകയും എന്നതാണ് അവസ്ഥ. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരുമെല്ലാം കൊടുംചൂടിൽ വലയുകയാണ്. കത്തിക്കാളുന്ന സൂര്യനും ചുട്ടുപൊള്ളുന്ന റോഡും പൊടിശല്യവുമൊക്കെ ഇരുചക്രവാഹന യാത്രികരെ തളർത്തുന്നു. തൊടുപുഴയടക്കമുള്ള ലോറേഞ്ച് മേഖലകളിൽ…

    Leave a Reply

    Your email address will not be published. Required fields are marked *