ഇറാനിൽ ഇന്റേൺഷിപ്പ്, അവസാനം ബന്ധപ്പെട്ടത് ഫെബ്രുവരിയിൽ; യുവാവിനെക്കുറിച്ച് വിവരമില്ലെന്ന് കുടുംബം

Spread the love

കട്ടപ്പന∙ ചെന്നൈയിൽ മർച്ചന്റ് നേവി കോഴ്സ് പഠിച്ചശേഷം ഇന്റേൺഷിപ്പിനായി ഇറാനിലേക്കു പോയ യുവാവിനെക്കുറിച്ചു വിവരമൊന്നുമില്ലെന്ന് അയ്യപ്പൻകോവിൽ ആലടിയിലുള്ള കുടുംബത്തിന്റെ പരാതി. ആലടി ആഞ്ഞിലിമൂട്ടിൽ ജോസിന്റെയും ലൈസാമ്മയുടെയും മകൻ ജെറിൻ ജോസഫിനെയാണു കുടുംബാംഗങ്ങൾക്കു ബന്ധപ്പെടാൻ സാധിക്കാത്തത്.

 

ചെന്നൈയിലുള്ള രുദ്രാക്ഷ് മർച്ചന്റ് നേവി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 2025 ജൂലൈ 27ന് ആണു ജെറിൻ ഇന്റേൺഷിപ്പിനായി ഇറാനിലേക്കു പോയത്. ഓഗസ്റ്റ് ഒന്നിനു കപ്പലിൽ കയറി. ഒൻപതു മാസത്തെ ഇന്റേൺഷിപ്പിനായാണു പോയത്. യുദ്ധം ആരംഭിച്ചശേഷമാണു ജെറിനുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നതെന്നു കുടുംബം പറയുന്നു.

 

ഫെബ്രുവരി 27നു രാത്രി ജെറിൻ കുടുംബാംഗങ്ങൾക്കു മെസേജ് അയച്ചിരുന്നു. അതിനുശേഷം വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്തിട്ടില്ല. അങ്ങോ‌ട്ടു ബന്ധപ്പെടാനും സാധിക്കുന്നില്ല. കോളജ് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ജെറിൻ സുരക്ഷിതനാണെന്നും യുദ്ധം കഴിഞ്ഞാലുടൻ തിരിച്ചെത്തുമെന്നുമാണ് അറിയിച്ചത്. മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി.

  • Related Posts

    നെടുങ്കണ്ടം കൊലപാതകം: വീട്ടുപരിസരത്തുനിന്ന് തലയോട്ടി കണ്ടെത്തി; മൂന്നാം കൊലപാതകം?

    Spread the love

    Spread the loveനെടുങ്കണ്ടം ∙ അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ സജിയുടെ വീട്ടിൽ, മണ്ണുമാറ്റി നടത്തിയ പരിശോധനയിൽ തലയോട്ടിയും അസ്ഥിയും ജീർണിച്ച വസ്ത്രങ്ങളും കണ്ടെത്തി. 8 വർഷം മുൻപു കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണു പൊലീസ്.…

    മുഖ്യമന്ത്രി ആര്? സാഹചര്യം സങ്കീർണമെന്ന് നിരീക്ഷകർ

    Spread the love

    Spread the loveന്യൂഡൽഹി ∙ അംഗബലത്തിൽ കെ.സി.വേണുഗോപാൽ; പല ഘടകങ്ങളിൽ വി.ഡി.സതീശൻ; സീനിയോറിറ്റിയിൽ രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ തീരുമാനിക്കും മുൻപു പരിഗണിക്കേണ്ട ഗുണവും ദോഷവും വിശദമാക്കിയാണ് എഐസിസി നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു റിപ്പോർട്ട് നൽകിയത്. നിയമസഭാകക്ഷിയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *