നിരോധിക്കപ്പെട്ട ‘ചാണക പൗഡർ’ വിൽപന നടത്തിയ 6 പേർ അറസ്റ്റിൽ; പിടിച്ചെടുത്തത് 250 കിലോ പൗഡർ

Spread the love

കോയമ്പത്തൂർ∙ ചാണകം മെഴുകാനായി ഉപയോഗിക്കുന്നതും സർക്കാർ നിരോധിച്ചതുമായ ചാണക പൗഡർ വിൽപന നടത്തിയ ആറു പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 250 കിലോ നിരോധിച്ച ചാണക പൗഡർ പിടിച്ചെടുത്തു. കോയമ്പത്തൂർ സിറ്റി വെറൈറ്റി ഹാൾ റോഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട കടകളിലാണ് ചാണക പൗഡറായി ഉപയോഗിക്കുന്ന മീഥൈ‍ൻ ഡൈ, ട്രൈഫിനൈൽ മീഥൈൻ എന്നിവയുടെ ശേഖരം പിടിച്ചെടുത്തത്.

 

ഒരേസമയം സംഘം ചേർന്ന് നടത്തിയ തിരച്ചിലിലാണ് കടകളിൽ ഇത് വിൽപനയ്ക്ക് വച്ചിരുന്ന ഇടയർ വീഥിയിൽ തിരുനീലകണ്ഠൻ (59), റാംനഗർ സ്വദേശി വസന്തി (60), രാമനാഥപുരം സ്വദേശി സെൽവം (69), വീര കേരളം സ്വദേശി ഗുണനാഥൻ (52), ലിംഗപ്പ ചെട്ടി വീഥിയിൽ ശിവകുമാർ (50), വേലാണ്ടി പാളയം സ്വദേശി മനോഹരൻ (60) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 250 കിലോയോളം കെമിക്കൽ പൗഡർ പിടിച്ചെടുക്കുകയും ചെയ്തു.

 

ഇത്തരം ചെറു വ്യാപാരികൾക്ക് രാസവസ്തുക്കൾ വിതരണം ചെയ്ത ശുക്രവാർ പേട്ട ശാന്തി ഡൈസ്, സേലം ബാക്ക് മൂൺ ആൻഡ് കമ്പനി, ചെന്നൈ തുളസി കളർ ട്രേഡേഴ്സ്, ഈറോഡ് ശ്രീ മംഗളേശ്വരി ഏജൻസി, അഹമ്മദാബാദ് കോത്താരി കെമിക്കൽസ് എന്നീ സ്ഥാപനങ്ങൾക്കെതിരെയും പൊലീസ് കേസെടുക്കുകയും തുടർ അന്വേഷണത്തിന് ഹാജരാകാനായി സമൻസ് അയയ്ക്കുകയും ചെയ്തു. ഒരു സ്റ്റേഷൻ പരിധിയിൽ മാത്രം ലഭിച്ച രാസവസ്തുക്കൾ ആണിത്.

 

പാരമ്പര്യമായി വിശേഷ അവസരങ്ങളിൽ വീടുകളിലും ക്ഷേത്രങ്ങളിലും മറ്റും ചാണകം മെഴുകുന്നതിന് പകരമായും ഉറുമ്പ് ഉൾപ്പെടെ വരാതിരിക്കാനും തമിഴ്നാട്ടിൽ പ്രത്യേകിച്ച് കൊങ്കു മേഖലകളിൽ ഇവ ഉപയോഗിക്കുന്നുണ്ട്. ചാണകം തേക്കുമ്പോൾ മഞ്ഞ കളർ ലഭിക്കാനായി മീഥൈൻ ഡൈ, പച്ച കളർ ലഭിക്കാനായി ട്രൈ ഫീനൈൽ മീഥൈൻ എന്നീ രാസവസ്തുക്കൾ ചാണക പൗഡർ എന്ന പേരിൽ കടകളിൽ ലഭിക്കുന്നുണ്ട്. ഇത്തരം രാസവസ്തുക്കൾ കാരണം ഒട്ടേറെ പേർ ചികിത്സയിലായതോടെയാണ് സർക്കാർ നിരോധിച്ചത്.

  • Related Posts

    നടി ശ്രീദേവിയുടെ സ്ഥല തർക്കം: ഭർത്താവിന് അനുകൂല വിധി

    Spread the love

    Spread the loveചെന്നൈ ∙ അന്തരിച്ച നടി ശ്രീദേവിയുടെ പേരിൽ ഇസിആറിലുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ ഭർത്താവ് ബോണി കപൂറിനും മക്കൾക്കും ഹൈക്കോടതിയിൽ നിന്ന് ആശ്വാസ വിധി. ഭൂമിയിൽ അവകാശം ഉന്നയിച്ചു മുൻ ഉടമയുടെ കുടുംബാംഗങ്ങൾ ചെങ്കൽപെട്ട് കോടതിയിൽ സമർപ്പിച്ച ഹർജി…

    ഒടുവിൽ 120 സീറ്റ്, ടിവികെ അധികാരത്തിലേക്ക്; വിജയ് മുഖ്യമന്ത്രിയാകും

    Spread the love

    Spread the loveചെന്നൈ∙ ഉദ്വേഗ നീക്കത്തിനൊടുവിൽ 120 സീറ്റുമായി തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിൽ അധികാരത്തിലേക്ക്. കോൺഗ്രസ്, സിപിഎം, സിപിഐ എന്നിവരെക്കൂടാതെ മുസ്‌ലിം ലീഗും, വിടുതലൈ ചിരുതൈകൾ കക്ഷിയും (വിസികെ) പിന്തുണച്ചതോടെയാണ് 118 സീറ്റെന്ന കേവല ഭൂരിപക്ഷത്തിൽ ടിവികെ എത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *