സദ്യയ്ക്ക് പായസം ലഭിച്ചില്ല: വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചു, പിന്നാലെ വീട്ടിൽ കയറി അതിക്രമം; അറസ്റ്റ്

Spread the love

ആലപ്പുഴ ∙ സദ്യയ്ക്ക് പായസം ലഭിക്കാത്തതിനു വിളമ്പുകാരനെ ആക്രമിച്ചയാൾ അറസ്റ്റിൽ. വഴിച്ചേരി സെന്റ് ജോർജ് തെരുവിൽ റിച്ചാർഡ് ദാസ് ഭവനത്തിൽ ജോസിനെയാണ് (32) ആണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടത്.

 

വഴിച്ചേരി മാർക്കറ്റിനു സമീപം ഓഡിറ്റോറിയത്തിൽ കഴിഞ്ഞദിവസം നടത്തിയ നേർച്ചസദ്യയുടെ മധ്യേയാണ് പായസം കിട്ടിയില്ലെന്ന പേരിൽ ജോസ് ബഹളംവച്ച് വഴിച്ചേരി വലിയ വീട്ടിൽ സാജൂ ആന്റണിയെ കല്ലുകൊണ്ട് ഇടിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ വീട്ടിലെത്തി അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.

  • Related Posts

    വാക്കിനെക്കാൾ വലുതല്ല തലമുടി, മൊട്ടയടിച്ച് കുട്ടിസഖാവ്; വിഡിയോകൾ ഇടതു സമൂഹമാധ്യമങ്ങളിൽ വൈറൽ

    Spread the love

    Spread the loveതിരൂർ∙ ‘പറഞ്ഞ വാക്കുപാലിക്കും, ഞാൻ സഖാവാണ്’– ഇതും പറഞ്ഞു മുഹമ്മദ് സെയ്ൻ സമാൻ നേരെ ബാർബർ ഷോപ്പിലേക്കു പോയി. തിരിച്ചുവന്നപ്പോൾ തല മൊട്ടയടിച്ചിട്ടുണ്ടായിരുന്നു. വാക്കുപാലിച്ച കുട്ടിസഖാവിനൊരു വിളി വന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനായിരുന്നു മറുതലയ്ക്കൽ. ബിനീഷ് കോടിയേരിയും…

    നെടുങ്കണ്ടം കൊലപാതകം: വീട്ടുപരിസരത്തുനിന്ന് തലയോട്ടി കണ്ടെത്തി; മൂന്നാം കൊലപാതകം?

    Spread the love

    Spread the loveനെടുങ്കണ്ടം ∙ അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ സജിയുടെ വീട്ടിൽ, മണ്ണുമാറ്റി നടത്തിയ പരിശോധനയിൽ തലയോട്ടിയും അസ്ഥിയും ജീർണിച്ച വസ്ത്രങ്ങളും കണ്ടെത്തി. 8 വർഷം മുൻപു കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണു പൊലീസ്.…

    Leave a Reply

    Your email address will not be published. Required fields are marked *