ഭക്ഷണ വിതരണ നിരക്ക് വർധിപ്പിച്ച് സൊമാറ്റോ; ഒരു ഓർഡറിന് 14.90 രൂപ

Spread the love

ന്യൂഡൽഹി∙ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഓരോ ഓർഡറിനും 2.40 രൂപയുടെ വർധനവ് വരുത്തി. ഇതോടെ ഒരു ഓർഡറിന്റെ തുക 14.90 രൂപയായി ഉയർന്നു.

 

നേരത്തെ, ജിഎസ്ടി ഇല്ലാതെ 12.50 രൂപയായിരുന്ന ഫീസാണ് ഇപ്പോൾ 14.90 രൂപയായി പുതുക്കിയത്. ഇന്ത്യയിൽ എല്ലായിടത്തും ഈ വർധന നടപ്പിലാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇതിനു മുൻപ് കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു സൊമാറ്റോ നിരക്ക് വർധിപ്പിച്ചത്.

 

സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി നിലവിൽ ജിഎസ്ടി ഉൾപ്പെടെ ഒരു ഓർഡറിന് 14.99 രൂപയാണ് ഫീസായി ഈടാക്കുന്നത്. മൂന്നാമത്തെ വലിയ പ്ലാറ്റ്‌ഫോമായ മാജിക്പിൻ തൽക്കാലം നിരക്ക് വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിച്ചു. നിലവിൽ ഒരു ഓർഡറിന് 14.20 രൂപയാണ് അവർ ഈടാക്കുന്നത്.

 

പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വില വർധിക്കുന്നത് ഇന്ധനച്ചെലവ് കൂട്ടാൻ സാധ്യതയുണ്ട്. ഇത് വിതരണ ചെലവുകളെയും ബാധിച്ചേക്കാം. പുതിയ വർധന രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഓൺലൈൻ ഭക്ഷണം വാങ്ങൽ കൂടുതൽ ചെലവേറിയതാക്കും.

  • Related Posts

    നടി ശ്രീദേവിയുടെ സ്ഥല തർക്കം: ഭർത്താവിന് അനുകൂല വിധി

    Spread the love

    Spread the loveചെന്നൈ ∙ അന്തരിച്ച നടി ശ്രീദേവിയുടെ പേരിൽ ഇസിആറിലുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ ഭർത്താവ് ബോണി കപൂറിനും മക്കൾക്കും ഹൈക്കോടതിയിൽ നിന്ന് ആശ്വാസ വിധി. ഭൂമിയിൽ അവകാശം ഉന്നയിച്ചു മുൻ ഉടമയുടെ കുടുംബാംഗങ്ങൾ ചെങ്കൽപെട്ട് കോടതിയിൽ സമർപ്പിച്ച ഹർജി…

    ഒടുവിൽ 120 സീറ്റ്, ടിവികെ അധികാരത്തിലേക്ക്; വിജയ് മുഖ്യമന്ത്രിയാകും

    Spread the love

    Spread the loveചെന്നൈ∙ ഉദ്വേഗ നീക്കത്തിനൊടുവിൽ 120 സീറ്റുമായി തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിൽ അധികാരത്തിലേക്ക്. കോൺഗ്രസ്, സിപിഎം, സിപിഐ എന്നിവരെക്കൂടാതെ മുസ്‌ലിം ലീഗും, വിടുതലൈ ചിരുതൈകൾ കക്ഷിയും (വിസികെ) പിന്തുണച്ചതോടെയാണ് 118 സീറ്റെന്ന കേവല ഭൂരിപക്ഷത്തിൽ ടിവികെ എത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *