പ്രണയദിനത്തിൽ ഒരുമിച്ച് അത്താഴം, പിന്നാലെ കഴുത്തറുത്ത് കൊലപാതകം; ഭർത്താവിന്റെ കള്ളക്കഥ പൊളിച്ച് പൊലീസ്
ചണ്ഡിഗഡ് ∙ ഭർത്താവിനൊപ്പം വാലന്റൈൻസ് ദിനം ആഘോഷിച്ച് വീട്ടിലേക്കു മടങ്ങിയ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത ചുരുളഴിച്ച് പൊലീസ്. ആസുത്രണം നടത്തി ഭർത്താവ് അൻഷുൽ ധവാൻ തന്നെയാണ് മഹക്കിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. വീട്ടിൽ കവർച്ചയ്ക്കിടെ ഭാര്യ കൊല്ലപ്പെടുകയായിരുന്നെന്ന അൻഷുലിന്റെ വാദമാണ് പൊലീസ്…
വയനാട് മെഡിക്കൽ കോളേജ്: വികസന കുതിപ്പിൽ മാനന്തവാടി; പുതിയ കെട്ടിടത്തിനായി വനഭൂമി ഏറ്റെടുക്കുന്നു
വയനാട് ജില്ലയുടെ ദീർഘകാല സ്വപ്നമായ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി അമ്പുകുത്തിയിലെ 28 ഏക്കർ വനഭൂമി സർക്കാർ ഏറ്റെടുക്കാനൊരുങ്ങുകയാണ്. ഇതിന് പകരമായി സുൽത്താൻ ബത്തേരി, മുത്തങ്ങ എന്നിവിടങ്ങളിൽ…
പുരുഷൻമാരുടെ ശല്യം കാരണം പൊറുതിമുട്ടി; ഇനിമുതൽ സേവനം സ്ത്രീകൾക്ക് മാത്രമെന്ന് മസാജ് പാർലർ ഉടമ
ഡബ്ലിൻ ∙ ലൈംഗിക സേവനങ്ങൾ തേടുന്ന അന്വേഷണങ്ങളുടെ ശല്യം കാരണം ഇനിമുതൽ പുരുഷൻമാർക്ക് സേവനം നൽകില്ലെന്ന് തായ് മസാജ് പാർലർ ഉടമ. തായ്‌ലൻഡിൽനിന്നും അയർലൻഡിലേക്ക് കുടിയേറിയ യോസിറ്റ ഫിറ്റ്‌സ്‌പാട്രിക് ആണ് ഈ തീരുമാനം എടുത്തത്. താനൊരു സർട്ടിഫൈഡ് തായ് തെറപ്പിസ്റ്റാണെന്നും തനിക്കു…
തട്ടുകടയിൽ ചായ കുടിക്കാനെത്തിയവർ ‘മാതൃകയായി’; 20ാം മിനിറ്റിൽ കുതിച്ചെത്തി അഗ്നിരക്ഷാ സേന
കോഴിക്കോട് ∙ ചീറിപ്പായുന്ന അഗ്നിരക്ഷാ സേനാ യൂണിറ്റുകളും പൊലീസ് വാഹനങ്ങളും നഗരത്തെ വീണ്ടും മുൾമുനയിൽ നിർത്തി. തീപിടിത്തമുണ്ടായതിന്റെ പരിസരത്ത് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം കൂടിയായതോടെ, നഗരം ഇന്നലെ കടുത്ത ആശങ്കയിലുമായിരുന്നു. ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരായ അത്തോളി സ്വദേശി എസ്. സ്വാലിഹ്, പാലക്കാട്…
മദ്യപർക്ക് ‘ഹാപ്പി അവേഴ്സ്’; ബാർ സമയം കൂട്ടുന്നു
തിരുവനന്തപുരം ∙ സംസ്ഥാനത്തു ബാറുകളുടെ പ്രവർത്തന സമയം നീട്ടാൻ സർക്കാർ ആലോചിക്കുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. സമയം രാവിലെ 10 മുതൽ രാത്രി 12 വരെയാക്കാനാണ് നീക്കം. നിലവിൽ ഇത് രാവിലെ 11 മുതൽ രാത്രി 11 വരെയാണ്.…
‘ഒളിക്യാമറ ദൃശ്യം പകർത്തി, പണം ചോദിച്ചു ഭീഷണി’: പരാതിയുമായി ടെലിവിഷൻ താരം
ബെംഗളൂരു ∙ ശുചിമുറിയിൽ ഒളിക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി കന്നഡ ടെലിവിഷൻ താരത്തിന്റെ പരാതി. പണം നൽകിയില്ലെങ്കിൽ വിഡിയോ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്നാണ് 32കാരിയായ കന്നഡ നടിക്ക് ലഭിച്ച ഭീഷണി സന്ദേശം. അടുത്തിടെ നടന്ന സെലിബ്രിറ്റി വനിതാ…
മാസപ്പിറവി ദൃശ്യമായില്ല; സംസ്ഥാനത്ത് റമസാൻ വ്രതാരംഭം മറ്റന്നാൾ
കോഴിക്കോട് ∙ സംസ്ഥാനത്ത് എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കും. വടക്കൻ കേരളത്തിലോ തെക്കൻ കേരളത്തിലോ മാസപ്പിറവി കണ്ടതായി വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമസാൻ ഒന്ന് ആയിരിക്കുമെന്ന്…
കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം; എയർപോർട്ട് ഫയർ എൻജിൻ സ്ഥലത്ത്
കോഴിക്കോട് ∙ കോഴിക്കോട് പാളയത്തെ ജയലക്ഷ്‌മി സിൽക്സിൽ തീപിടിത്തം. ചൊവ്വാഴ്ച വൈകിട്ട് 6.10ഓടെയാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാപ്രവർത്തകർ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിലവിൽ 5 ഫയർഎൻജിനുകളാണ് സ്ഥലത്തുള്ളത്. കൂടുതൽ ഫയർ എൻജിനുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടും മൂന്നും…
കൗമാരക്കാരെ മര്‍ദിച്ച് പണം കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍
മാനന്തവാടി: കൗമാരപ്രായത്തിലുള്ള രണ്ടുപേരെ മര്‍ദിക്കുകയും നിര്‍ബന്ധിച്ച് ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിപ്പിക്കുകയും പണം കവരുകയും ചെയ്ത കേസില്‍ ഒരാള്‍കൂടി പിടിയില്‍. വിമല നഗര്‍ പാലാക്കുളി പോത്തനാട്ടില്‍ അജിത്തിനെയാണ്(22)ഇന്‍സ്‌പെക്ടര്‍ പി. റഫീഖ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. സിദ്ദിഖ്, കെ. പ്രജീഷ് എന്നിവര്‍…
അമ്പലവയല്‍ ടൗണില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതികള്‍ പിടിയിൽ
അമ്പലവയല്‍ ടൗണില്‍നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതികള്‍ പോലീസ് പിടിയിലായി. മലപ്പുറം സ്വദേശി ഷാഹുല്‍ ഹമീദും കൂട്ടാളി ആയിഷയുമാണ് പിടിയിലായത്. മോഷ്ടിച്ച സ്‌കൂട്ടര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ജനുവരി രണ്ടിനാണ് അമ്പലവയല്‍ കളത്തുവയല്‍ സ്വദേശി ജോയ്സന്റെ സ്‌കൂട്ടി സ്‌കൂട്ടര്‍ അമ്പലവയല്‍ മാര്‍ട്ടിന്‍…
















