പെൺ‌കുട്ടിയെ പീഡിപ്പിച്ച ശേഷം ജയിൽവാസം; ജാമ്യത്തിൽ ഇറങ്ങി വിവാഹ വാഗ്ദാനം നൽകി വീണ്ടും പീ‍ഡനം, 23 വർഷം കഠിന തടവ്

16 വയസ്സുകാരിയെ പീഡിപ്പിച്ചതിനു ജയിൽവാസം അനുഭവിച്ച ശേഷം വീണ്ടും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി പൂങ്കുളം വെങ്കലമണൽ വീട്ടിൽ സുജിത്തിന് (24) 23 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷിച്ച് തിരുവനന്തപുരം അതിവേഗ പോക്സോ കോടതി…

15 ദിവസം പ്രായമായ കുഞ്ഞിനെ ഫ്രിഡ്ജിൽവച്ച് യുവതി; ബാധകൂടിയെന്ന് കരുതി മന്ത്രവാദിയെ കാണിച്ച് ബന്ധുക്കൾ

ലഖ്നൗ: ഉത്തർപ്രദേശിൽ 15 ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് ഫ്രിഡ്ജിൽവെച്ച് അടച്ചതായി ആരോപണം. കുഞ്ഞിന്റെ കരച്ചിൽ കാരണം ഉറങ്ങാൻ കഴിയാത്തതിനാലാണ് ഫ്രിഡ്ജിൽവെച്ചതെന്നാണ് യുവതിയുടെ മൊഴി. ഉത്തർപ്രദേശിലെ മൊറാദാബാദ് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രസവാനന്തരം യുവതി മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.…

കാലിക്കുപ്പി കൊടുക്കാനും മദ്യം വാങ്ങാനും ഒരേ ക്യൂ, ഇരട്ടി സമയം നിൽക്കേണ്ടി വരുന്നുവെന്ന് മദ്യപർ; പരാതിയുമായി ജീവനക്കാരും

തിരുവനന്തപുരം∙ പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് ഇരുപത് രൂപ അധിക വില ഈടാക്കിത്തുടങ്ങിയതോടെ ഉപയോക്താക്കളും ബെവ്കോ ജീവനക്കാരും നട്ടം തിരിയുന്നു. മദ്യത്തിന്റെ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ തിരികെയെടുക്കുന്ന ബവ്‌റിജസ് കോര്‍പറേഷന്റെ പരീക്ഷണത്തിന് ഇന്നു മുതല്‍ കണ്ണൂരും തിരുവനന്തപുരത്തുമാണ് തുടക്കമായിരിക്കുന്നത്. 20 ഷോപ്പുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ…

കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ്, നോട്ടുകൾ വായുവിലേക്കെറിഞ്ഞ് എഎസ്ഐ

ന്യൂഡൽഹി∙ ഡൽഹി പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തു വിജിലൻസ്. 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ഹൗസ് ഖാസി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ രാകേഷ് കുമാറാണ് കൈക്കൂലി കേസിൽ അറസ്റ്റിലായത്. പരാതിക്കാരന്റെ പ്രദേശത്തെ ഡിവിഷൻ ഓഫീസറായിരുന്ന…

‘കുട്ടികൾ തോറ്റാൽ ഉത്തരവാദി അധ്യാപകൻ

തിരുവനന്തപുരം ∙ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകനിയമനം നടത്താനുള്ള അധികാരം മാനേജ്മെന്റുകള്‍ക്ക് ആണെങ്കിലും നിയമനത്തിനു മുൻപ് പ്രവേശന പരീക്ഷ നടത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അധ്യാപകര്‍ക്ക് പ്രമോഷനുമായി ബന്ധപ്പെട്ട് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് വേണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നിട്ടുണ്ടെന്നും അധ്യാപക അവാര്‍ഡ്…

‘മദ്യലഹരിയിൽ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു’: നടിയുടെ പരാതി ‘മൈൻഡ്’ ചെയ്യാതെ പൃഥ്വി ഷാ; 100 രൂപ പിഴ

മുംബൈ ∙ മുംബൈയിലെ നക്ഷത്ര ഹോട്ടലിൽ വച്ച് മർദിച്ചെന്ന ഭോജ്പുരി നടി സപ്ന ഗില്ലിന്റെ പരാതിയിൽ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് നൂറു രൂപ പിഴ ചുമത്തി കോടതി. പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ട് ദിൻദോഷി സെഷൻസ് കോടതി നൽകിയ സമൻസ് അവഗണിച്ചതിനാണ്…

പിണങ്ങിയ ഭാര്യയെ വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോയി, പിന്നാലെ തൂങ്ങി മരിച്ച നിലയിൽ; മകൾ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം

യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയില്‍. മാട്ടുമന്ത ചോളോട് സ്വദേശി മീര (29 ) ആണ് മരിച്ചത്. ഭര്‍ത്താവായ അനൂപുമായി പിണങ്ങി ഇന്നലെ, മീര സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. രാതി 11 മണിയോടെ അനൂപ് എത്തി ഭര്‍തൃവീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടു പോയി. അനൂപ്…

‘ഉന്നയിച്ചതൊന്നും മാഞ്ഞുപോകില്ല, നിയമവഴികൾ ഇല്ല എന്നതിനർഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ല’: പോരാട്ടം തുടരുമെന്ന് റിനി ആൻ ജോർജ്

തിരുവനന്തപുരം ∙ താൻ ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവ അല്ലെന്ന് നടി റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ യുവ നടി അടക്കം നിയമനടപടിക്ക് ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് റിനിയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ്. പോരാട്ടം തുടരുക തന്നെ…

ബസിൽ എസിയുടെ തണുപ്പു പോരാ; പുലർച്ചെ ഒന്നരയ്ക്ക് ക്ലീനറെ മർദിച്ച് യാത്രക്കാർ

ടൂറിസ്റ്റ് ബസിലെ ക്ലീനറെ യാത്രക്കാർ മർദിച്ചതായി പരാതി. പരുക്കേറ്റ ക്ലീനർ കാസർകോട് വെള്ളരിക്കുണ്ട് പുന്നക്കുന്ന് മേനാംതുണ്ടത്തിൽ അരവിന്ദിനെ (27) കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോടു നിന്നും എറണാകുളത്തേക്ക് പോയ ബസ്സിലെ ജീവനക്കാരനെയാണ് ബുധനാഴ്ച പുലർച്ചെ 1.30 മണിയോടെ നന്തിയിലെത്തിയപ്പോൾ മർദിച്ചത്.…

വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാത്തതിൽ പ്രതിഷേധിച്ചു

തവിഞ്ഞാല്‍: തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാത്ത പഞ്ചായത്ത് നടപടിയില്‍ സിപിഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.സങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടി ആരംഭിക്കുമെന്ന്…