വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാത്തതിൽ പ്രതിഷേധിച്ചു

Spread the love

തവിഞ്ഞാല്‍: തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാത്ത പഞ്ചായത്ത് നടപടിയില്‍ സിപിഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.സങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടി ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

 

യോഗത്തില്‍ ശശി കുളത്താട,പി.നാണു, അമൃത് രാജ്, മുസ്തഫ, അഖില്‍ വാളാട്, ജോമി, മനോഷ് എന്നിവര്‍ സംസാരിച്ചു. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ വായ്പയെടുത്ത് ചെറുതും വലുതുമായി വിവിധ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ പഞ്ചായത്തിന്റെ ഈ നടപടിയില്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ഉദ്യോഗസ്ഥരും ഭരണസമിതിയിലെ ചില അംഗങ്ങളും ഒത്തുകളിച്ച് സാധാരണക്കാരായ വ്യാപാരികളെ ലൈസന്‍സ് പുതുക്കി നല്‍കാതെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം. ലൈസന്‍സ് പുതുക്കി നല്‍കാതെ വ്യാപാരികളെ ബുദ്ധിമുട്ടിച്ചു ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാങ്ങുന്നതിന് സാഹചര്യം ഒരുക്കുകയാണ് ഭരണസമിതി ചെയ്യുന്നത്. അനാവശ്യ കാര്യങ്ങള്‍ പറഞ്ഞു ലൈസന്‍സ് പുതുക്കി നല്‍കാത്ത നടപടി വ്യാപാരികളെ പട്ടിണിയിലാക്കും.

  • Related Posts

    ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍

    Spread the love

    Spread the love   തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതല്‍ ആരംഭിക്കും.   ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ…

    ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

    Spread the love

    Spread the love    തിരുവനന്തപുരം: കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30ന് അവസാനിക്കും.31/12/2024 നു മുമ്പ് ചുമത്തിയ പിഴകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുക.   മോട്ടോര്‍ വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *