ഭാര്യയെത്തേടി ഭർത്താവ് ഓഫീസിൽ, കണ്ടത് ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം; കൊന്നത് അഭിഭാഷകന്റെ ഭാര്യ

Spread the love

പുണെ: ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് അഭിഭാഷകന്റെ ഭാര്യ 35-കാരിയായ ജീവനക്കാരിയെ കൊലപ്പെടുത്തി. പുണെയിലെ അഭിഭാഷകനായ സഞ്ജയ് സാവന്തിന്റെ ഓഫീസിൽ ജോലിചെയ്തിരുന്ന പൂനം ദിനേഷ് മുൺ ആണ് കൊല്ലപ്പെട്ടത്. സഞ്ജയിന്റെ ഭാര്യയായ സ്വാതി സാവന്ത് (42) ആണ് കൊലപാതകിയെന്ന് പോലീസ് പറഞ്ഞു.

 

കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിലാക്കി ഒളിപ്പിക്കാൻ സ്വാതി ശ്രമിച്ചിരുന്നു. വിവാഹിതയായ പൂനം വൈകുന്നേരമായിട്ടും വീട്ടിലെത്താത്തതിനെത്തുടർന്ന് ഭർത്താവ് നൽകിയ പരാതിയിലാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. പൂനത്തിന്റെ ഭർത്താവ് ഓഫീസിലെത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. ഉള്ളിൽ രക്തത്തിൽ കുളിച്ച നിലയിലുള്ള മൃതദേഹം കണ്ട അദ്ദേഹം ഉടൻതന്നെ പോലീസിനെ വിവരമറിയിച്ചു.

 

സ്വാതി ഇരുമ്പുദണ്ഡ് പോലെയുള്ള ആയുധമുപയോഗിച്ച് പൂനത്തെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സ്വാതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നിയമവിഭാഗത്തിൽ ഉയർന്ന പദവി വഹിക്കുന്ന വ്യക്തിയാണ് അഭിഭാഷകനായ സഞ്ജയ് സാവന്ത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

  • Related Posts

    മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുത്തു; ഇരട്ടപ്പെൺകുട്ടികളെ കൊലപ്പെടുത്തി പിതാവ്, അറസ്റ്റ്

    Spread the love

    Spread the loveകാൻപുർ ∙ പതിനൊന്ന് വയസ്സുളള ഇരട്ടപ്പെൺകുട്ടികളെ കഴുത്തറുത്തു കൊന്ന് പിതാവ്. ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം. മെഡിക്കൽ റെപ്പായ ശശി രഞ്ജൻ മിശ്രയാണ് കുട്ടികളെ കൊലപ്പെടുത്തിയത്. ഇയാൾ കുടുംബത്തോടൊപ്പം താമസിക്കുന്ന കിഡ്വായ് നഗറിലെ അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു കൊലപാതകം. ഇയാളെ സംഭവസ്ഥലത്തുനിന്നു…

    ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

    Spread the love

    Spread the love  കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍ വിമാനത്തിലാണ് ഇയാള്‍…

    Leave a Reply

    Your email address will not be published. Required fields are marked *