‘സ്വർഗത്തിലിരുന്ന് ഡാഡി തന്റെ മോളെ ഓർത്ത് അഭിമാനിക്കുന്നുണ്ടാകും’; സഹോദരിക്ക് ആശംസകളുമായി ഷൈൻ

Spread the love

മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കിയ സഹോദരിയെ അഭിനന്ദിച്ചു കൊണ്ട് നടൻ ഷൈൻ ടോം ചാക്കോ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ന്യൂസിലൻഡിലെ യൂണിവേഴ്സിറ്റി ഓഫ് കാന്റർബറിയിൽ നിന്നും മാസ്റ്റേഴ്സ് ബിരുദം റിയ കരസ്ഥമാക്കിയിരുന്നു. തന്റെ ഈ വലിയ നേട്ടത്തിന് പിന്നിൽ നിന്നവരെ സ്മരിച്ചു കൊണ്ട് റിയ മേരി ചാക്കോയും സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

 

തന്റെ വിജയയാത്രയിൽ കൂടെ നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും പങ്കാളിക്കും റിയ നന്ദി പറഞ്ഞു. ഷൈൻ ടോം ചാക്കോയുടെ പോസ്റ്റിന് താഴെ നിരവധി ആരാധകരും സിനിമാ സുഹൃത്തുക്കളുമാണ് റിയയ്ക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്. “മാസ്റ്റേഴ്സ് ബിരുദം നേടിയ റിയ മേരി ചാക്കോയ്ക്ക് അഭിനന്ദനങ്ങൾ.

 

എന്റെ പ്രിയപ്പെട്ടവളേ, നിന്നെ ഓർത്ത് ഞാൻ ഒരുപാട് അഭിമാനിക്കുന്നു. ഈ പഠനകാലയളവിൽ നിനക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച്, കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ എന്തും സാധ്യമാണെന്ന് നീ ലോകത്തിന് കാണിച്ചുതന്നു. ഈ കാലഘട്ടത്തിലുടനീളം സ്നേഹത്തിന്റെയും കരുത്തിന്റെയും മാതൃകയായതിന് നന്ദി.

 

ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. സ്വർഗ്ഗത്തിലിരുന്ന് ഡാഡി തന്റെ മോളെ ഓർത്ത് അഭിമാനിക്കുന്നുണ്ടാകും.” ഷൈൻ ടോം ചാക്കോ കുറിച്ചു. മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു! ഈ യാത്രയിൽ കൂടെയുണ്ടായിരുന്ന എല്ലാവരോടും വാക്കുകൾക്ക് അപ്പുറമായ നന്ദിയുണ്ട്. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, മുൻ സഹപ്രവർത്തകർ – നിങ്ങളുടെ സ്നേഹവും പിന്തുണയും പ്രോത്സാഹനവുമാണ് പ്രതിസന്ധികളിൽ എനിക്ക് കരുത്തായത്.

 

പ്രിയപ്പെട്ട പങ്കാളിക്ക്, നിന്റെ സാന്നിധ്യം എനിക്ക് ലോകത്തെക്കാൾ വലുതാണ്. എന്നെ പ്രചോദിപ്പിച്ചതിനും എന്റെ തണലായി നിന്നതിനും നന്ദി. എന്റെ സഹോദരങ്ങൾക്ക്, എന്റെ ഏറ്റവും വലിയ സപ്പോർട്ടർമാരായതിന് നന്ദി.

 

നമ്മൾ ഒരുപാട് ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയിട്ടുണ്ട്, എങ്കിലും നമ്മൾ എപ്പോഴും പരസ്പരം താങ്ങായി നിന്നു. ജിമ്മിക്കും ചേട്ടനും കുട്ടികൾക്കും, ചിരിയും സന്തോഷവും നിറഞ്ഞ നിമിഷങ്ങൾക്ക് നന്ദി.

മമ്മിക്കും പപ്പയ്ക്കും, നിങ്ങളുടെ അനുഗ്രഹങ്ങളാണ് എനിക്ക് എല്ലാം. അമ്മേ, അമ്മയുടെ ആകുലതകളും ഉപദേശങ്ങളുമാണ് എന്റെ കരുത്ത്. അച്ഛാ, ഇത് അച്ഛൻ കാരണമാണ് സാധ്യമായത്. നമ്മൾ ഇത് നേടിയെടുത്തു!” റിയ മേരി ചാക്കോ കുറിച്ചു.

  • Related Posts

    സ്വന്തമല്ലെങ്കിലും ഈ അമ്മ കുഞ്ഞാടിന്റെ സ്വന്തം; പട്ടിയുടെ പാൽ കുടിച്ചു വളരുന്ന കുഞ്ഞാട്: അപൂർവ കാഴ്ച

    Spread the love

    Spread the love  വാളയാർ ∙ മനുഷ്യർക്കിടയിൽ മാത്രമല്ല, മൃഗങ്ങൾക്കിടയിലും മാതൃസ്നേഹത്തിന് അതിർവരമ്പുകളില്ല. അത്തരമൊരു മാതൃസ്നേഹത്തിന്റെ ഉറവവറ്റാത്ത കാഴ്ചയാവുകയാണു വാളയാർ പൂലാമ്പാറയിലെ വീട്ടിൽ വളർത്തുന്ന പട്ടിയുടെ പാൽ കുടിച്ചു വളരുന്ന കുഞ്ഞാടും ഇതിനു കൂട്ടായുള്ള നാലു പട്ടിക്കുഞ്ഞുങ്ങളും. മയിൽസ്വാമിയുടെ വീട്ടിലാണു സ്നേഹത്തിന്റെ…

    അറിയാതെ സംഭവിച്ചുപോയതെന്ന് മഞ്ജു വാരിയരെ കടന്നു പിടിച്ച് ചുംബിച്ച ആരാധിക; മറുപടിയുമായി നടി

    Spread the love

    Spread the love    നടി മഞ്ജു വാരിയരെ കണ്ട ആവേശത്തിൽ കടന്നുപിടിച്ച് ചുംബിച്ച ആരാധികയുടെ വിഡിയോ വൈറലായിരുന്നു. സംഭവത്തിൽ ഇവർക്കെതിരെ വലിയ വിമർശനങ്ങളും ഉയര്‍ന്നു. ഇപ്പോഴിതാ അന്ന് നടന്നത് തുറന്നു പറഞ്ഞ് യുവതി തന്നെ രംഗത്ത്. മനസ്സിലെ ആഗ്രഹം മുന്നിൽ…

    Leave a Reply

    Your email address will not be published. Required fields are marked *