കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു

Spread the love

കൊല്ലം: കൊല്ലം അഞ്ചലില്‍ കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം വാളകം തെക്കേ അമ്പലക്കര പുത്തന്‍വിള വീട്ടില്‍ ബിനോയി – സിമി ദമ്പതികളുടെ മകള്‍ അഹന്ന ബിനോയിയാണ് മരിച്ചത്. ബ്ലാക്ക് ബെല്‍റ്റ് ടെസ്റ്റിന് മുന്നോടിയായുള്ള മോക്ക് ടെസ്റ്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. പിന്നാലെ കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു.

 

ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം. സംഭവത്തില്‍ അഞ്ചല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • Related Posts

    കെഎസ്ഇബി ജീവനക്കാരന്‍ ജോലിക്കിടെ കുഴഞ്ഞുവീണു; ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി, പ്രതിഷേധം

    Spread the love

    Spread the loveതിരുവനന്തപുരം∙ പാറശാല താലൂക്ക് ആശുപത്രിയില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി. അമ്പൂരി സ്വദേശി ചാക്കപ്പാറ തോട്ടരികത്തു വീട്ടിൽ സന്തോഷ് കുമാറാണ് (39) മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീണ സന്തോഷിനെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കാഷ്വാലിറ്റിയില്‍…

    ‘വാരിയല്ല് ഒടിഞ്ഞ് ആന്തരികാവയവങ്ങളില്‍ തുളച്ചുകയറി’; വിഴിഞ്ഞത്ത് കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

    Spread the love

    Spread the loveതിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിഴിഞ്ഞം സ്വദേശി സുമന് ആന്തരികാവയവങ്ങളില്‍ ഗുരുതര പരിക്കെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനത്തില്‍ യുവാവിന്റെ വാരിയല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി. നെഞ്ചനേറ്റ മര്‍ദനവും രക്തസ്രാവവുമാണ് മരണ കാരണമെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്…

    Leave a Reply

    Your email address will not be published. Required fields are marked *