മൈസൂരു വിമാനത്താവള റൺവേ വികസനം: അന്തിമ അനുമതിക്കായി ഡിപിആർ കൈമാറി

Spread the love

 

മൈസൂരു വിമാനത്താവള റൺവേ വികസനത്തിനുള്ള സ്‌ഥലമേറ്റെടുപ്പു നടപടികൾ ഊർജിതമാക്കി വിമാനത്താവള അതോറിറ്റി. റൺവേ വികസനത്തിനുള്ള വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) അന്തിമ അനുമതിക്കു നൽകിയതായി വിമാനത്താവള ഡയറക്ടർ ഉഷാകുമാരി പറഞ്ഞു.

 

മന്ദാകാലിയിലെ വിമാനത്താവളത്തിൻ്റെ സമീപപ്രദേശങ്ങളിൽ നിന്ന് 240 ഏക്കറാണ് ഏറ്റെടുക്കുന്നത്. കർണാടക വ്യവസായ വികസന കോർപറേഷനാണ് ഭൂമി ഏറ്റെടുക്കൽ ചുമതല.

 

റൺവേ വികസനം പൂർത്തിയായാൽ എയർബസ്, ബോയിങ് ഉൾപ്പെടെയുള്ള വിമാനങ്ങൾക്ക് ഇവിടെ നിന്നു സർവീസ് ആരംഭിക്കാനാകും. നിലവിൽ 72 സീറ്റുകളുള്ള എടിആർ വിമാനങ്ങൾക്ക് മാത്രമാണു മൈസൂരുവിൽ നിന്ന് യാത്രാനുമതിയുള്ളത്.

 

റൺവേ വികസിപ്പിക്കുന്നതിനൊപ്പം രാത്രി സർവീസ് സൗകര്യങ്ങളും ഒരുക്കും. 1,740 മീറ്റർ നീളമുള്ള റൺവേ 2,750 മീറ്ററായി വികസിപ്പിക്കും.

 

ഇൻഡിഗോയുടെ ഹൈദരാബാദ്, ചെന്നൈ സർവീസുകൾ മാത്രമാണു മൈസൂരുവിൽ നിന്നുള്ളത്.

 

കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിയിൽ കൊച്ചി, ഗോവ, ബെംഗളൂരു, മംഗളൂരു, തിരുപ്പതി, ബെളഗാവി എന്നിവിടങ്ങളിലേക്കു സർവീസുകൾ തുടങ്ങിയെങ്കിലും പിന്നീടു നിലച്ചു.

 

ഇതോടൊപ്പം കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയുടെ (എൻഎച്ച്-766) വിമാനത്താവള റൺവേയോടു ചേർന്നുള്ള 3 കിലോമീറ്റർ ദൂരം തുരങ്ക പാതയായി മാറ്റാനുള്ള വിശദമായ പദ്ധതി റിപ്പോർട്ടും (ഡിപിആർ) ദേശീയപാത വികസന അതോറിറ്റി എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കൈമാറി.

  • Related Posts

    ലൈംഗിക പീഡന പരാതി: ഐടി വ്യവസായിക്ക് മുന്‍കൂര്‍ ജാമ്യം

    Spread the love

    Spread the loveന്യൂഡൽഹി∙ കൊച്ചിയിലെ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് ലൈംഗിക പീഡന പരാതിയില്‍ സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വ്യാഴാഴ്ച വേണു ഗോപാലകൃഷ്ണനു മുന്‍കൂര്‍ ജാമ്യം…

    കാമുകനുമായി അയൽവാസിക്ക് വിവാഹം: പ്രതിശ്രുത വധുവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം, അറസ്റ്റ്

    Spread the love

    Spread the loveന്യൂഡൽഹി∙ അയൽവാസിയായ പെൺകുട്ടിക്കുനേരെ ആസിഡ് ആക്രമണം നടത്തിയ ഇരുപത്തിയൊന്നുകാരി അറസ്റ്റിൽ. ഡൽഹിയിലെ ഇന്ദിരാ വിഹാറിൽ ചൊവ്വാഴ്ചയാണ് സംഭവം. തന്റെ കാമുകനുമായി വിവാഹമുറപ്പിച്ച പെൺകുട്ടിയെയാണ് യുവതി ആക്രമിച്ചത്. ഏപ്രിൽ 19നാണ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. മുഖത്ത് സാരമായി പരുക്കേറ്റ…

    Leave a Reply

    Your email address will not be published. Required fields are marked *