പിണങ്ങോട്: ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരി ചികിത്സയിലിരിക്കെ മരിച്ചു. കൽപ്പറ്റ ലിയോ ആശുപത്രി ജീവനക്കാരി പിണങ്ങോട് ശ്രീനിലയം പ്രമീള ( 52) ആണ് മരിച്ചത്. ഏപ്രിൽ 9 ന് രാവിലെ കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചായിരുന്നു പ്രമീളയെ ബസിടിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു. ശ്രീനിലയം വീട്ടിൽ ശ്രീമാൻ ഉണ്ണിയാണ് ഭർത്താവ്. മഞ്ജു, അഞ്ജു എന്നിവർ മക്കളുംസത്യൻ, സെന്തിൽ എന്നിവർ മരുമക്കളുമാണ്.







