ചുറ്റിക കൊണ്ട് സുഹൃത്തിന്റെ തലയ്ക്കടിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ട്രെയിനിടിച്ച് മരിച്ചു

Spread the love

കണ്ണൂർ∙ സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചയാൾ ട്രെയിനിടിച്ച് മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരിയിൽ രാവിലെ 10 മണിയോടെയാണ് സംഭവം. പാപ്പിനിശ്ശേരി സ്വദേശി പികെപി ഷെഫീഖ് (44) ആണ് മരിച്ചത്.

 

ചുറ്റിക കൊണ്ടുള്ള അടിയേറ്റ ഷെഫീഖിന്റെ സുഹൃത്ത് പ്രശാന്ത് ഗുരുതരാവസ്ഥയിലാണ്. രാവിലെ പ്രശാന്തിന്റെ വീട്ടിലെത്തിയ ഷെഫീഖ് കുടിക്കാൻ വെള്ളം ചോദിച്ചു. പ്രശാന്ത് വെള്ളമെടുക്കാൻ പോയപ്പോൾ പിന്നാലെയെത്തിയ ഷെഫീഖ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നെന്നാണ് വിവരം. തുടർന്ന് അവിടെനിന്ന് ഓടി രക്ഷപ്പെടുമ്പോഴാണ് പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് അടുത്തുവച്ച് ഷെഫീഖിനെ ട്രെയിനിടിച്ചത്. പ്രശാന്തനെ ആക്രമിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

  • Related Posts

    ബന്ധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ അപകടം; വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീണു, യുവതിക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveഅമ്പലപ്പുഴ: രോഗിയായ ബന്ധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം. പുന്നപ്ര സ്വദേശിനി സ്വാതി (22) ആണ് അപകടത്തില്‍ മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെ പുന്നപ്ര അറവുകാട് കണ്ണമ്പള്ളി ജങ്ഷന് സമീപമായിരുന്നു അപകടം.   മാതൃസഹോദരന്‍ അഭിലാഷിന് പെട്ടെന്നുണ്ടായ വയറുവേദനയെ തുടര്‍ന്ന്…

    രാത്രിയില്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തും; ഭീതി പടര്‍ത്തിയ യുവാവ് പിടിയില്‍

    Spread the love

    Spread the loveകൊച്ചി: നെട്ടൂരില്‍ രാത്രികാലങ്ങളില്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തുന്ന യുവാവ് പിടിയില്‍. നെട്ടൂര്‍ സ്വദേശിയായ സനൂപ് എന്നയാളെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. ഇയാള്‍ വാഹനങ്ങള്‍ തടയുന്ന വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.   ‘രാത്രി…

    Leave a Reply

    Your email address will not be published. Required fields are marked *