പ്രത്യേക പാർലമെന്റ് സമ്മേളനം ഇന്നുമുതൽ; വനിതാ സംവരണ, ഡിലിമിറ്റേഷന്‍ ബില്ലുകൾ ചർച്ചയ്ക്ക്

Spread the love

ന്യൂഡൽഹി: വനിതാ സംവരണ ബിൽ അടക്കമുള്ളവ ചർച്ച ചെയ്യാനായി പാർലമെന്റിന്റെ മൂന്നു ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 2029-ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വനിതാ സംവരണം നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള നിയമഭേദഗതി ബിൽ കേന്ദ്രസർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.

 

ബില്ലിന്മേൽ ലോക്സഭയിൽ 18 മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിട്ടുള്ളത്. ചർച്ചയുടെ ആദ്യദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. രാജ്യസഭയിൽ 16 മണിക്കൂറാണ് ചർച്ചയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. വനിതാ സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി മൂന്നു ഭേദഗതി ബില്ലുകളാണ് 16 മുതൽ 18 വരെ നീളുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്.

 

131 -ാം ഭരണഘടനാ ഭേദഗതി ബില്‍, ഡിലിമിറ്റേഷന്‍ ബില്‍, കേന്ദ്രഭരണ പ്രദേശ ഭേദഗതി എന്നിവയാണ് അവതരിപ്പിക്കുക. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാനാണ് നീക്കം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ തന്നെ മണ്ഡല പുനഃക്രമീകരണം നടത്തുമെന്നാണ് ബില്ലിൽ പറയുന്നത്.

 

ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്നു സീറ്റ് വനിതകൾക്കായി സംവരണംചെയ്യും. പട്ടികജാതി/വർഗ വനിതകളെക്കൂടി ഉൾപ്പെടുത്തിയാണിത്. ലോക്സഭയിലെ അംഗബലം 850 ആകും. വനിതാപ്രാതിനിധ്യം 284 വരെയാകും. വനിതാസംവരണ സീറ്റുകൾ റോട്ടേഷൻ വ്യവസ്ഥയിലാണ് നിശ്ചയിക്കുക. 15 വർഷത്തേക്കാണ് വനിതാ സംവരണം.

  • Related Posts

    പെൺകുട്ടികളെ ലൈംഗികമായി ചൂഷണംചെയ്തത് 19-കാരൻ; വീഡിയോ പകർത്തി സുഹൃത്ത്; തമ്മിലടിയിൽ ക്രൂരത പുറത്ത്

    Spread the love

    Spread the loveമുംബൈ: മഹാരാഷ്ട്രയിലെ അംരാവതിയിൽ 180-ഓളം പെൺകുട്ടികളെ ലൈംഗികമായി ചൂഷണംചെയ്ത സംഭവം പുറത്തറിയാൻ കാരണമായത് സുഹൃത്തുക്കൾ തമ്മിലുണ്ടായ സാമ്പത്തിക തർക്കമെന്ന് റിപ്പോർട്ട്. പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച മുഹമ്മദ് അയാസ് എന്ന അയാൻ അഹമദ് തൻവീറും(19) സുഹൃത്തായ ഉജേർ ഖാനും(20) തമ്മിലുണ്ടായ…

    ആംബുലൻസിനുള്ളിൽ ആരോഗ്യ പ്രവർത്തകരുടെ പ്രസവ ശുശ്രൂഷ; നവജാതശിശുവിനു ദാരുണാന്ത്യം

    Spread the love

    Spread the loveലക്നൗ ∙ ആംബുലൻസിനുള്ളിൽ വച്ച് കഠിനമായ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് അശാസ്ത്രീയ രീതിയിൽ പ്രസവ ശുശ്രൂഷ നൽകി ആരോഗ്യപ്രവർത്തകർ. സംഭവത്തെത്തുടർന്ന് നവജാതശിശുവിനു ദാരുണാന്ത്യം. യുപിയിലെ ബസ്തിയിലാണ് സംഭവം. ആംബുലൻസിനുള്ളിൽ വച്ച് ആശാ വർക്കർ പ്രസവമെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ശിശുവിന്റെ ഉടൽ വേർപെടുകയും…

    Leave a Reply

    Your email address will not be published. Required fields are marked *