പിണങ്ങിയ ഭാര്യയെ വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോയി, പിന്നാലെ തൂങ്ങി മരിച്ച നിലയിൽ; മകൾ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം

Spread the love

യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയില്‍. മാട്ടുമന്ത ചോളോട് സ്വദേശി മീര (29 ) ആണ് മരിച്ചത്. ഭര്‍ത്താവായ അനൂപുമായി പിണങ്ങി ഇന്നലെ, മീര സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. രാതി 11 മണിയോടെ അനൂപ് എത്തി ഭര്‍തൃവീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടു പോയി. അനൂപ് വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്യുമായിരുന്നു എന്നാണ് യുവതിയുടെ വീട്ടുകാർ പറയുന്നത്. യുവതിയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം.

 

പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇരിക്കുമ്പോഴാണ് രാത്രി അനൂപ് എത്തി മീരയെ കൂട്ടിക്കൊണ്ടുപോയത്. രാവിലെ പൊലീസ് വിളിച്ചാണ് യുവതി മരിച്ച കാര്യം അറിയിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയിലെത്തുമ്പോള്‍ ഭര്‍ത്താവ് അനൂപോ അവരുടെ ബന്ധുക്കളോ ആരും അവിടെ ഉണ്ടായിരുന്നില്ല.

 

എന്തു പ്രശ്‌നങ്ങളെയും ധൈര്യത്തോടെ നേരിട്ടിരുന്ന പെണ്‍കുട്ടിയാണെന്നും, മീര ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഭർത്താവ് അനൂപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

  • Related Posts

    ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍

    Spread the love

    Spread the love   തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതല്‍ ആരംഭിക്കും.   ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ…

    ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

    Spread the love

    Spread the love    തിരുവനന്തപുരം: കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30ന് അവസാനിക്കും.31/12/2024 നു മുമ്പ് ചുമത്തിയ പിഴകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുക.   മോട്ടോര്‍ വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *