കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; മരണം മറ്റന്നാൾ വിദേശത്ത് പോകാനിരിക്കെ

ഇടുക്കി ∙ തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശിയായ ജെയ്സ് ബെന്നിയാണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ആഴത്തിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. മറ്റന്നാൾ വിദേശത്തേക്ക് പോകാനിരിക്കെയാണ് ജെയ്സ് ബെന്നി അപകടത്തിൽ മരിച്ചത്.…

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 2 പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

തിരുവനന്തപുരം / കൊല്ലം ∙ നിലമേലിൽ ഇന്നലെ കുടുംബാംഗങ്ങളായ രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സംശയം. റഷീദാ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്നും ഇവർ അടക്കമുള്ള കുടുംബം ഭക്ഷണം കഴിച്ചിരുന്നു.…

മുട്ടു കൊണ്ട് സ്പർശിച്ചു, വസ്ത്രം നീക്കി; ബസിൽ സ്ത്രീക്കു നേരെ ലൈംഗികാതിക്രമം

കൊച്ചി ∙ ബസ് യാത്രക്കിടെ സ്ത്രീക്കു നേരെ ലൈംഗികാതിക്രമത്തിനു ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. ആലപ്പുഴ മാന്നാർ സ്വദേശിയായ സാബു (52) ആണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. ഇടുക്കിയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരിയായ തങ്കമണി സ്വദേശിനിയുടെ പരാതിയിലാണ് സാബു…

പഞ്ചായത്ത് പ്രസിഡന്റിന് ജീവനക്കാരെ സസ്പെൻഡ് ചെയ്യാം: ഹൈക്കോടതി

കൊച്ചി: പഞ്ചായത്ത് പ്രസിഡന്റിന് ഗസറ്റഡ് റാങ്കില്‍ താഴെയുള്ള പഞ്ചായത്ത് ജീവനക്കാരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി.   പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സസ്പെൻഡ് ചെയ്ത നടപടി ശരിവച്ച ഉത്തരവിലാണ് ജസ്റ്റിസ് എൻ.നഗരേഷ് ഇക്കാര്യം…

കോഴിക്കോട് താമരശ്ശേരിയിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം; നാല് പേർ പിടിയിൽ

  കോഴിക്കോട് താമരശ്ശേരിയിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം അ‍ഴിച്ചുവിട്ട നാൽവർ സംഘം പിടിയിൽ. ചേളന്നൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തിയാണ് യുവാക്കളുടെ സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി ചുരം മൂന്നാം വളവിൽ ആയിരുന്നു സംഭവം. സ്ത്രീകളും കുട്ടികളും…

നാട്ടുകാരെ കുപ്പിയിലാക്കി വ്യാജ വെളിച്ചെണ്ണ; വിൽപന ലീറ്ററിന് 200–260 രൂപ നിരക്കില്‍, കലർത്തുന്നത് പാരഫിന്‍

കുറ്റ്യാടി ∙ വിപണിയിൽ വ്യാജ വെളിച്ചെണ്ണ വിൽപന വ്യാപകം; അധികൃതർ നടപടി എടുക്കുന്നില്ലെന്നു പരാതി. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വൻകിട ലോബിയാണു വിപണിയിൽ വ്യാജ വെളിച്ചെണ്ണ വിൽക്കുന്നത്. തമിഴ്നാട്ടിലെ മൊത്തക്കച്ചവടക്കാരിൽ നിന്നു വാങ്ങുന്ന വ്യാജ വെളിച്ചെണ്ണ വയനാട്, കോഴിക്കോട്, വടകര കേന്ദ്രമാക്കിയുള്ള ഏജന്റുമാരാണു…

സംസ്ഥാനപാതയിൽ വിവാഹാഘോഷം; ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിക്കൽ, കേസ്

കോഴിക്കോട്∙ നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ ആഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് – തലശ്ശേരി പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ പടക്കം പൊട്ടിച്ചത്.   പേരോട് ടൗണിലാണ്…

മാളിലെ അടിപിടിക്കേസിൽ ഒഴിവാക്കും; ഡിജെ പാർട്ടിയിലെ ലാത്തിച്ചാർജിൽ മിഥുനെതിരെ നടപടി വരും

തിരുവനന്തപുരം ∙ സിവിൽ പൊലീസ് ഓഫിസറായ മിഥുൻ റോയിയെ മാളിലെ അടിപിടിക്കേസിൽ നിന്ന് ഒഴിവാക്കുമെങ്കിലും ശംഖുമുഖത്തെ ഡിജെ പാർട്ടിയിലെ ലാത്തിച്ചാർജിൽ നടപടി വന്നേക്കും. സംഭവത്തിനു ശേഷം മെഡിക്കൽ അവധിയിലാണു മിഥുൻ. സംഭവത്തിന്റെ റിപ്പോർട്ടും ദൃശ്യങ്ങളും സമർപ്പിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നിർദേശം…

ആത്മഹത്യ ചെയ്ത വ്ലോഗറുടെ ആൺസുഹൃത്ത് ജീവനൊടുക്കി

കാസർകോട് ∙ ആത്മഹത്യ ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചൗക്കി സ്വദേശി സന്ദേശാണ് (29) ആത്മഹത്യ ചെയ്തത്. കൂഡുലു മന്നിപ്പാടിയിലെ വീട്ടിലാണ് മരിച്ച നിലയിൽ സന്ദേശിനെ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ…

പത്താം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; കുട്ടിയുടെ കണ്ണിന് പരിക്ക്.

  പാലക്കാട് പത്താം ക്ലാസുകാരന് ക്രൂരമർദ്ദനം. പട്ടാമ്ബി സ്വദേശി മുഹമ്മദ് അബിസിനാണ് മർദ്ദനമേറ്റത്.   പാലക്കാട് പട്ടാമ്ബി ജിഎച്ച്‌എസ്‌എസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് അബിസ്. സ്കൂളില്‍ ഒമ്ബതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി പുറത്തുനിന്നെത്തിയവരാണ്…