മാളിലെ അടിപിടിക്കേസിൽ ഒഴിവാക്കും; ഡിജെ പാർട്ടിയിലെ ലാത്തിച്ചാർജിൽ മിഥുനെതിരെ നടപടി വരും

Spread the love

തിരുവനന്തപുരം ∙ സിവിൽ പൊലീസ് ഓഫിസറായ മിഥുൻ റോയിയെ മാളിലെ അടിപിടിക്കേസിൽ നിന്ന് ഒഴിവാക്കുമെങ്കിലും ശംഖുമുഖത്തെ ഡിജെ പാർട്ടിയിലെ ലാത്തിച്ചാർജിൽ നടപടി വന്നേക്കും. സംഭവത്തിനു ശേഷം മെഡിക്കൽ അവധിയിലാണു മിഥുൻ. സംഭവത്തിന്റെ റിപ്പോർട്ടും ദൃശ്യങ്ങളും സമർപ്പിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്. ഇതുകൂടാതെ രഹസ്യ വിഭാഗത്തിന്റെ റിപ്പോർട്ടും കമ്മിഷണർ ആവശ്യപ്പെട്ടു.

 

ഒന്നര വർഷം മുൻപ്, ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അന്നത്തെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിധീഷിനെതിരെ പേട്ട പൊലീസ് പിഴ ചുമത്തിയിരുന്നു. ഇതു ചോദ്യം ചെയ്യാൻ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ പേട്ട സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തിയപ്പോൾ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ മിഥുൻ അടക്കമുള്ളവർ ഉണ്ടായിരുന്നു. ഈ വിഡിയോ ചൂണ്ടിക്കാട്ടി മിഥുനെതിരെ എസ്എഫ്ഐ അന്നു പരാതി നൽകി.

 

വ‌ട്ടിയൂർക്കാവിൽ കാർ അപകടവുമായി ബന്ധപ്പെട്ട് 2024 ഏപ്രിലിൽ മിഥുനെയും കുടുംബത്തെയും വീട് കയറി 12 അംഗ സംഘം ആക്രമിച്ചതിനും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. മിഥുൻ മദ്യപിച്ച് വാഹനമോടിച്ച് പ്രശ്നമുണ്ടാക്കിയെന്നാണ് എതിർ ഭാഗത്തിന്റെ വാദം.

 

പുതുവർഷത്തിലെ ഡിജെ പാർട്ടിക്കിടെ ലാത്തികൊണ്ടടിച്ചതിന്റെ വൈരാഗ്യത്തിലാണ് എസ്എഫ്ഐ പ്രവർത്തക‍ർ മാളിൽവച്ച് മിഥുനെ മർദിച്ചത്. മിഥുനെതിരെ കേസെടുത്തത് വിവാദമായിരുന്നു. ഇതോടെ, സിവിൽ പൊലീസ് ഓഫിസർക്കെതിരെ എടുത്ത കേസ് റദ്ദാക്കാൻ പൊലീസ് തീരുമാനിച്ചു. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന യുവതിക്കെതിരായ കേസ് റദ്ദാക്കി. പൊലീസുകാരനെ മർദിച്ച സംഭവത്തിൽ 2 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സുർജിത്(19), വിനയ് പ്രകാശ്(23) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവർക്ക് ജാമ്യം ലഭിച്ചു.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *