ആത്മഹത്യ ചെയ്ത വ്ലോഗറുടെ ആൺസുഹൃത്ത് ജീവനൊടുക്കി

Spread the love

കാസർകോട് ∙ ആത്മഹത്യ ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചൗക്കി സ്വദേശി സന്ദേശാണ് (29) ആത്മഹത്യ ചെയ്തത്. കൂഡുലു മന്നിപ്പാടിയിലെ വീട്ടിലാണ് മരിച്ച നിലയിൽ സന്ദേശിനെ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു. തുടർന്ന് പൊലീസെത്തി പ്രാഥമിക പരിശോധനയ്ക്കു ശേഷം മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സന്ദേശിന്റെ അച്ഛൻ നാരായണ നായ്ക്, അമ്മ സരോജ. സഹോദരി ഗൗതമി.

 

ഫെബ്രുവരി ഒൻപതിനാണ് ചിന്നു ആത്മഹത്യ ചെയ്തത്. കുഡ്‌ലു ആസാദ് നഗറിലെ വാടക വീട്ടിലാണ് തൂങ്ങിമരിച്ചത്. സംഭവത്തിനു പിന്നാലെ ആൺസുഹൃത്തായ സന്ദേശിനെ കാസർകോട് ടൗൺ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാളെ പിന്നീട് വിട്ടയച്ചിരുന്നു. ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന ചിന്നു ഏറെനാളായി കാസർകോട് ആസാദ് നഗറിലെ വാടക വീട്ടിൽ സന്ദേശിനൊപ്പം കഴിയുകയായിരുന്നു.

 

സന്ദേശുമായുള്ള തർക്കങ്ങളാണ് ചിന്നുവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നു ആരോപണമുയർന്നിരുന്നു. മരണത്തിൽ ചിന്നുവിന്റെ കുടുംബവും ദുരൂഹത ഉന്നയിച്ചിരുന്നു. ഇതേതുടർന്നാണ് സന്ദേശിനെ പൊലീസ് ചോദ്യം ചെയ്തത്. ഈ അന്വേഷണം പൂർത്തിയാകുന്നതിനു മുൻപാണ് ഇപ്പോൾ സന്ദേശിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *