‘സിനിമാ സെറ്റിൽവെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു’; സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ മൊണാലിസ

കൊച്ചി: സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണവുമായി കുംഭമേളയിലൂടെ വൈറലായ പെൺകുട്ടി മൊണാലിസ. സിനിമാ സെറ്റിൽവെച്ച് സംവിധായകൻ മോശമായി പെരുമാറിയെന്നും പലതവണ ശരീരത്തിൽ കയറിപ്പിടിച്ചെന്നും മൊണാലിസ ആരോപിച്ചു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.   ഭർത്താവ്…

സ്കൂൾ വിദ്യാർഥിനിക്കു പിന്നാലെ ഓടിയെത്തിയത് അഞ്ചോളം നായ്ക്കൾ; അദ്ഭുത രക്ഷപ്പെടൽ

പാനൂർ ∙ ചെണ്ടയാട് മാവിലേരിയിൽ സ്കൂൾ വിദ്യാർഥിനിയെ തെരുവുനായ്ക്കൾ ഓടിച്ചു. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്കാണ് സംഭവം. അഞ്ചോളം നായ്ക്കൾ കുട്ടിയുടെ പിന്നാലെ ഓടിയെത്തുകയായിരുന്നു. നിലവിളിച്ച് ഓടിയ കുട്ടി നായ്ക്കളുടെ കടിയേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.   വിദ്യാർഥിനിയടക്കം അഞ്ചുപേരെ തെരുവുനായ കടിച്ചു…

ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി അവകാശപ്പെടാൻ കഴിയില്ല; സുപ്രീംകോടതി

  ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത വ്യക്തിക്ക് പട്ടികജാതി പദവി തുടർന്നും അവകാശപ്പെടാൻ കഴിയില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവെച്ചു. 1950 ലെ ഭരണഘടനാ ഉത്തരവ് പ്രകാരം ഹിന്ദുമതം, സിഖ് മതം , ബുദ്ധമതം എന്നിവയിൽപ്പെടുന്നവർക്ക് മാത്രമേ പട്ടികജാതി പദവി…

പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബെറിഞ്ഞു; ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ

കണ്ണൂർ ∙ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കണ്ണവം സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫിസറായ ചെറുവാഞ്ചേരി സ്വദേശി യു.പി. അർജുന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിലാണ്…

പുറത്തിറങ്ങിയാൽ പൊള്ളും, അകത്തിരുന്നാൽ പുകയും; വെയിലിൽ വെന്തുരുകി ഹൈറേഞ്ചും ലോറേഞ്ചും

തൊടുപുഴ ∙ കത്തുന്ന മീനച്ചൂടിൽ പകലുകൾ വെന്തുരുകുന്നു. പുറത്തിറങ്ങിയാൽ പൊള്ളും, അകത്തിരുന്നാൽ പുകയും എന്നതാണ് അവസ്ഥ. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരുമെല്ലാം കൊടുംചൂടിൽ വലയുകയാണ്. കത്തിക്കാളുന്ന സൂര്യനും ചുട്ടുപൊള്ളുന്ന റോഡും പൊടിശല്യവുമൊക്കെ ഇരുചക്രവാഹന യാത്രികരെ തളർത്തുന്നു. തൊടുപുഴയടക്കമുള്ള ലോറേഞ്ച് മേഖലകളിൽ ഇന്നലെ പകൽ…

ഭക്ഷണവില 10 മുതൽ 15% വരെ വർധിപ്പിച്ച് ഹോട്ടലുകൾ; സ്പെഷൽ വിഭവങ്ങൾ പരമാവധി കുറച്ചു

കോഴിക്കോട് ∙ വാണിജ്യ പാചകവാതകം കിട്ടാത്തത് ഹോട്ടൽ – കേറ്ററിങ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. ജില്ലയിലെ ഹോട്ടലുകളിൽ പകുതിയിലേറെയും പാചകവാതകം ലഭിക്കാത്തതിനാൽ പൂട്ടിക്കിടക്കുകയാണ്. പ്രവർത്തിക്കുന്നവ മിക്കതും സ്വകാര്യ കമ്പനികളിൽനിന്ന് ഉയർന്ന വിലയ്ക്ക് വാണിജ്യ പാചകവാതക സിലിണ്ടറുകൾ വാങ്ങിയാണ് കച്ചവടം തുടരുന്നത്. ഇത്തരം…

ലാലേട്ടനും മുഖ്യമന്ത്രിയും ‘മിണ്ടിയപ്പോൾ’ ഖജനാവിന് ചിലവായത് 11 ലക്ഷം; ഉപയോഗിച്ചത് സർക്കാർ ഫണ്ട്

തിരുവനന്തപുരം: കേരളം ഏറെ ചർച്ച ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും തമ്മിലുള്ള സ്പെഷ്യൽ അഭിമുഖം ‘കണ്ടും മിണ്ടിയും ഇരുവർ’ വീണ്ടും വാർത്തകളിൽ നിറയുന്നു. രണ്ട് മഹാപ്രതിഭകൾ ക്ലിഫ് ഹൗസിൽ ഒത്തുചേർന്ന ആ അഭിമുഖത്തിന്റെ നിർമ്മാണത്തിനായി ചിലവായ തുക സംബന്ധിച്ച…

ഫ്ലാറ്റിലെ ഫ്രിജിൽ ശിശുവിന്റെ ഭ്രൂണം; ദമ്പതികളെ ചോദ്യം ചെയ്ത് പൊലീസ്

കൊടുങ്ങല്ലൂർ (തൃശൂർ) ∙ നഗരത്തിലെ ഫ്ലാറ്റിലെ ഫ്രിജിൽ നിന്നും മൂന്നു മാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഫ്രിജിൽ ബോക്സിലാക്കി സൂക്ഷിച്ച നിലയിൽ ഭ്രൂണം കണ്ടെത്തിയത്. ഫ്ലാറ്റിലെ താമസക്കാരായ ദമ്പതികളെ പൊലിസ് ചോദ്യം ചെയ്തു.…

‘ലഹരി’യിൽ പ്രവര്‍ത്തകന്റെ ഒരു ചോദ്യം; ‘വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന്’ മുഖ്യമന്ത്രി

കോന്നി (പത്തനംതിട്ട) ∙ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ ആവേശം മൂത്ത പ്രവർത്തകൻ ചോദ്യമുണ്ടെന്ന് പറഞ്ഞ് എത്തിയപ്പോൾ ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്നു മുഖ്യമന്ത്രി. കോന്നി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.യു.ജനീഷ്കുമാറിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ് സംഭവം.…

വയോധികൻ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിനു 3 ദിവസത്തിലധികം പഴക്കം

കോഴിക്കോട്∙ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കാവ് വളയനാട് ക്ഷേത്രത്തിനു സമീപം മണാശ്ശേരി താഴം കരിമ്പപറമ്പ് രാധാകൃഷ്ണനെ (64) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സുമാർ മൂന്നു ദിവസത്തിൽ അധികം പഴക്കം ഉണ്ടെന്ന് പൊലീസ് പറഞ്ഞു.  …